വസന്തത്തിന്റെ വരവറിയിച്ച് നിറങ്ങള്‍ വാരിവിതറി നാടും നഗരവും ഹോളി ആഘോഷ ലഹരിയില്‍

holi (1)ദില്ലി: നിറങ്ങളില്‍ നീരാടി നാടും നഗരവും ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളി ദിനത്തിന്റെ ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ചും വര്‍ണപൊടികള്‍ വാരിവിതറിയുമാണ് ആഘോഷം.

വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്‌നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ പ്രഹ്ലാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിയുടെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുകയാണ്.

ഉത്തരേന്ത്യയിലാണ് പ്രധാന ഹോളി ആഘോഷങ്ങളെങ്കിലും ദക്ഷിണേന്ത്യയിലും ഹോളി ഇപ്പോള്‍ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്. കൊച്ചിയില്‍ ഉത്തരേന്ത്യക്കാര്‍ ഏറെ താമസിക്കുന്ന സ്ഥലങ്ങളില്‍ വിപുലമായാണ് ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്.

നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്. ഒരു കൂട്ടം ആള്‍ക്കാര്‍ നിറങ്ങള്‍ വിതറി ഓടുന്നതും ഗൂഗിള്‍ എന്ന് എഴുതി വരുന്നതാണ് ആനിമേഷനില്‍ ഇത്തവണ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Happy-Holi-2017-Wishes-Messages-SMS-in-OriyaOdia Holi-color1 holi-festival holi-google-doodle-2017_759

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment