Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

സി.എ. വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ സംശയിക്കുന്ന യുവാവിനെ ഇന്ന് ചോദ്യം ചെയ്യും

March 13, 2017

mishelleകൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി(18)യുടെ മരണത്തില്‍ സംശയിക്കുന്ന യുവാവിനെ ഇന്നു പോലീസ് ചോദ്യം ചെയ്യും. ഇയാളുടെ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തത് ദുരൂഹതയായി. കേരളത്തിനുപുറത്തു ജോലി ചെയ്യുന്ന യുവാവിനോട് ഇന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യംചെയ്തിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരം ലഭിക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടിയുടെ മൊെബെല്‍ ഫോണിലേക്ക് അവസാനം വന്ന ഫോണ്‍കോളും ഈ യുവാവിന്റേതായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മിഷേല്‍ ഷാജി മരിച്ച ആറാം തീയതി യുവാവിന്റെ ഫോണിന്റെ സ്ഥാനം സംസ്ഥാനത്തിനു പുറത്തായിരുന്നെന്നും കണ്ടെത്തി. ആരോപണ വിധേയനായ യുവാവ് മറ്റനവധി പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നതായും പരാതിയുണ്ട്. മിഷേല്‍ മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് യുവാവ് വീട്ടില്‍ വന്നിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ കാര്യങ്ങളെല്ലാം യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നു സി.ഐ: അനന്തലാല്‍ പറഞ്ഞു.

മിഷേല്‍ മുങ്ങി മരിച്ചതെന്നാണു ഇന്നലെ ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ മിഷേല്‍ ഷാജിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യമുയര്‍ത്തി വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ ഇന്നു രാവിലെ 10ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

മിഷേലിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം പിറവം, ഇലഞ്ഞി മേഖലകളില്‍ ശക്തമായി. ബന്ധുക്കള്‍ മരണത്തില്‍ സംശയമുള്ളതായി പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊെബെല്‍ ഫോണിലേക്ക് അവസാനം വിളിച്ച കോളുകള്‍ പരിശോധിച്ച് അന്വേഷണം ശക്തമാക്കണമെന്നും പെണ്‍കുട്ടിയെ ആരോ ശല്യപ്പെടുത്തിയതായി തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തിലെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം, പിറവം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഒപ്പ് ശേഖരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ 11ന് പിറവത്ത് നഗരസഭ ഓഫീസില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ കണ്ടുപിടിക്കുന്നതുവരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് നീക്കം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top