Flash News

മിഷേല്‍ ഷാജിയുടെ മരണം; ആത്മഹത്യയാണെന്ന് എഴുതിത്തള്ളാനുള്ള പോലീസിന്റെ ശ്രമത്തിനെതിരെ കുടുംബം

March 13, 2017

mishel-shaji-1പിറവം: പൊലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18) കുടുംബം. പൊലീസ് ആദ്യഘട്ടം മുതല്‍ അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് കുറ്റപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിറവത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു. പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പിറവത്ത് കടകളടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ടു കാണുവാനും തീരുമാനിച്ചു.

മിഷേലിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടും. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മിഷേലിന് നീതി തേടി സോഷ്യല്‍ മീഡിയയില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ ക്യാമ്പയിന്‍

കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ ക്യാമ്പയിന്‍.

‘അവളുടെ ആത്മാവിനുവേണ്ടി, അമ്മപെങ്ങമ്മാര്‍ക്കുവേണ്ടി നമ്മുക്ക് നമ്മുടെ കരങ്ങളുയര്‍ത്താം’. ഫെയ്‌സ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് തുടങ്ങിയ പേജില്‍ കുറിച്ചിരിക്കുന്നതാണിത്. ക്യമ്പയിനില്‍ പല രീതികളിലാണ് യുവാക്കള്‍ പങ്കുചേരുന്നത്. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ‘പൊതുവഴിയില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍… പൊതുവഴിയിലൂടെ ഒരു പെണ്‍കുട്ടിക്ക് ആരെയും പേടിക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്’ എന്ന പോസ്റ്റിന് സ്വീകാര്യതയേറെയാണ്.

നടന്‍ നിവിന്‍ പോളിയും, ടൊവിനോ തോമസ്, ജൂഡ് ആന്റെണിയും മിഷേലിന്റെ നീതി ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നടിക്ക് വേണ്ടി നാം ഒരുമ്മിച്ചതുപോലെ മിഷേലിനുവേണ്ടി മാധ്യമങ്ങളും ഗവണ്‍മെന്റും ഉള്‍പ്പെടെ കേരളം ഒരുമ്മിക്കണമെന്നാണ് ജൂഡ് ആന്റണി ആഹ്വാനം ചെയ്തത്.

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു.

17155784_717772301735870_1237463675844141093_n 17155960_1488680927842613_5314245675250705775_n 17201309_1353731291337450_7742676172245836001_n 17202735_276552312778905_8357881015203283088_n 17239854_1353406771369902_3336771305018093946_o mishesl-justice

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top