Flash News

അമൃതയില്‍ കാശ്മീരി കലാനൃത്ത പരിപാടി സംഘടിപ്പിച്ചു

March 13, 2017

Kashmir 2അമൃതപുരി: ദേശീയോദ്ഗ്രഥനത്തിന്‍റെ ഭാഗമായി കാശ്മീര്‍, ജമ്മു, ലഡാക്ക്എന്നീ പ്രവിശ്യകളില്‍ നിന്നുള്ള 200 ല്‍ പരംകലാകാരന്മാര്‍ ഉള്‍ക്കൊള്ളുന്ന നൃത്ത സംഘം അമൃത സര്‍വകലാശാലയുടെ അമൃതപുരി കാമ്പസില്‍ മൂന്നു ദിവസം നീണ്ടു നിന്ന “ജാഷിന്‍ ഇ കാശ്മീര്‍” എന്ന സാംസ്കാരിക കലാപരിപാടി അവതരിപ്പിച്ച് മുഴുവന്‍ പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്നു.

അമൃതയിലെ സാംസ്കാരിക സംഘടനയായ സംസ്കൃതിയും കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള തഞ്ചാവൂരിലെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററും സംയുക്തമായാണ് പ്രസ്തുത പരിപാടി അമൃതയില്‍ അവതരിപ്പിച്ചത്.

ദക്ഷിണേന്ത്യന്‍ നൃത്തങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ നൃത്ത രൂപങ്ങള്‍ “ജാഷിന്‍ ഇ കാശ്മീര്‍” പരിപാടിയുടെ ഭാഗമായി കാശ്മീരി നൃത്തസംഘം അവതരിപ്പിച്ചിച്ചു. വ്യത്യസ്ത നൃത്തരൂപങ്ങളായ ദംബാലി, ജഗര്‍ണ്ണ, ബന്ത് പാദ്ഹര്‍, ലഡാക്കി ജബ്രോ, ഗോജ്രി, ഗുസാനി പീതര്‍, അംഗ്രീസ് പീതര്‍, ബച് നാഗ്മ, കാശ്മീരി റൂഫ് തുടങ്ങിയവയാണ് ഇവയില്‍ ചില പ്രധാനപ്പെട്ട ഇനങ്ങള്‍.

ഭാരതത്തിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യവും അഖണ്ഠതയും സംരക്ഷിക്കുക, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ജീവിതരീതികളും അടുത്തറിയുക എന്നീ വിശാലമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് “ജാഷിന്‍ ഇ കാശ്മീര്‍” എന്ന സാംസ്കാരിക നൃത്തപരിപാടി ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലും, കലാലയങ്ങളിലും കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്.

ജമ്മു കാശ്മീര്‍ കള്‍ച്ചറല്‍ സെക്രട്ടറി കമ്മീഷണര്‍ ശ്രീ ദില്‍ഷാദ് ഖാന്‍ ഐ എ എസ് പരിപാടിയുടെ മുഖ്യഅതിഥിയായിരുന്നു. പ്രസ്തുത പ്രോഗ്രാമിന്‍റെ സംഘാടകരായി പ്രവര്‍ത്തിച്ചത് ശ്രീ പ്രശാന്ത്, ശ്രീ നസീര്‍, ശ്രീ അല്‍അമ്പര്‍ തുടങ്ങിയവരായിരുന്നു.

Kashmir 1 Kashmir 3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top