Flash News

ട്രം‌പിനെപ്പോലൊരു ഫാസിസ്റ്റിനു വേണ്ടി എങ്ങനെ നിങ്ങള്‍ ജോലി ചെയ്യുന്നു?; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസറെ നേരിട്ട് യുവതി

March 14, 2017

trump-2വാഷിംഗ്ടണ്‍: ഒരു ഫാസിസ്റ്റിന് വേണ്ടി ചെയ്യുന്ന ജോലി എങ്ങനെയുണ്ട്?. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയോടാണ് ചോദ്യം. ചോദിച്ചതാകട്ടെ ഇന്ത്യക്കാരിയും. ചോദ്യം കേട്ട് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

‘ആപ്പിളി’ന്റെ ഒരു ഷോപ്പില്‍ ഫോണ്‍ വാങ്ങാനെത്തിയപ്പോഴാണ് ഇന്ത്യക്കാരിയായ ശ്രീ ചൗഹാന്‍ (33) സ്‌പൈസറെ കണ്ടത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വംശീയ വിദ്വേഷത്തെപ്പറ്റി കിട്ടിയ അവസരത്തില്‍ ശ്രീ ചൗഹാന്‍ ചോദ്യങ്ങള്‍ തുടങ്ങി. കൂട്ടത്തില്‍ വീഡിയോയും പകര്‍ത്തി. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയെ സഹായിച്ചോ, നിങ്ങളും ക്രിമിനലല്ലേ, പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളാണ് യുവതി ഉന്നയിച്ചത്. ആദ്യം ചിരിച്ചു പിന്‍വാങ്ങിയെങ്കിലും ഒടുവില്‍ സ്‌പൈസര്‍ പറഞ്ഞു: നിങ്ങളെപ്പോലുള്ളവരെ ഇവിടെ തുടരാന്‍ അനുവദിക്കുന്നത് തന്നെ ഈ രാജ്യത്തിന്റെ മഹത്വത്തിന് തെളിവാണ് എന്ന്.

getPhotoഇതോടെ തന്റെ നിറത്തെ ഉദ്ദേശിച്ച് വംശീയ അധിക്ഷേപം സ്‌പൈസര്‍ നടത്തിയെന്ന് ശ്രീ ചൗഹാന്‍ ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു സ്‌പൈസര്‍ ചെയ്തതെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ശ്രീ ചൗഹാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ വിവാദം മറ്റൊരു തലത്തിലെത്തി. പതിവായി നടത്താറുള്ള പത്രസമ്മേളനത്തില്‍ ഇതേപ്പറ്റി സ്‌പൈസര്‍ പറഞ്ഞു: അമേരിക്ക ഒരു സ്വതന്ത്ര രാജ്യമാണ്. ഇങ്ങനെയൊക്കെ പെരുമാറാനുള്ള അവകാശം ഇവിടത്തെ പൗരന്മാര്‍ക്കുണ്ടെന്നതാണ് അതിന്റെ മഹത്വം. എന്നാല്‍ അതിരുവിട്ടു പെരുമാറിയ യുവതിയെ പാകിസ്താനിലേക്ക് വിടണമെന്ന വാദവുമായി ട്രംപ് അനുകൂല ഇന്ത്യക്കാര്‍ രംഗത്തെത്തി. ‘പാക്കിസ്ഥാനെ സ്‌നേഹിച്ച ഹിലറിയെപ്പോലെയാണ് യുവതിയും. ഈ രാജ്യം എത്ര മഹത്വം നിറഞ്ഞതാണെന്ന് മനസിലാക്കാനായി യുവതിയെ പാകിസ്താനിലേക്ക് വിടണം’- റിപ്പബ്ലിക്കന്‍ ഹിന്ദു മുന്നണിയുടെ നേതാവ് ശലഭ് കുമാര്‍ പറഞ്ഞു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ശ്രീ ചൗഹാന്റെ മാതാപിതാക്കള്‍ ഗുജറാത്ത് സ്വദേശികളാണ്. പാരന്റ്‌സ് ഇന്‍ പാര്‍ട്ണര്‍ഷിപ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് ശ്രീ ചൗഹാന്‍ ഇപ്പോള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top