Flash News

കത്രീനാ മെതിക്കളം (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

March 15, 2017

Kathreenaഫിലഡല്‍ഫിയ: എടത്വാ ജോസ് മെതിക്കളത്തിന്റെ ഭാര്യ കത്രീനാ മെതിക്കളം (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി.

മക്കള്‍: ഡോ. ബ്ലെസ്സി, ഡോ.ബിന്ദു.
മരുമകന്‍: ഡോ. ജോര്‍ജ് ചാക്കോ.
കൊച്ചുമക്കള്‍: ജയിംസ്, ജോസഫ്, ജെസീക്ക.

ഫിലഡല്‍‌ഫിയ സീറോ മലബാര്‍ പള്ളിയിലെ സജീവാംഗമായിരുന്ന പരേത, മണിമല സ്വദേശിയാണ്. ദീര്‍ഘകാലം ബോംബെ ടാറ്റാ ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. ന്യൂയോര്‍ക്കില്‍ ഏറെ വര്‍ഷക്കാലം താമസിച്ചിട്ടുണ്ട്. ഫിലഡല്‍‌ഫിയയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പൊതുദര്‍ശനം: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh Road, Philadelphia, PA-19115) മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 9 മണിവരെ.

ശവസംസ്‌ക്കാരശുശ്രൂഷകള്‍ മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9.00 മണിക്ക് വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ഗ്രേസ് സെമിത്തേരിയില്‍ (Our Lady Of Grace Cemetery, 1215 Old Lincoln Highway, Langhorn, PA, 19047) സംസ്ക്കാരവും നടക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top