2018ഓടെ അമേരിക്കയില്‍ രണ്ടരക്കോടിയോളം പേര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

-trump-address-2വാഷിംഗ്ടണ്‍: രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ നയംമൂലം അടുത്ത ഒമ്പത് വര്‍ഷം കൊണ്ടായിരിക്കും ഇത്രയും ആളുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതാകുക.

രാജ്യത്തിന്റെ ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ ജനങ്ങള്‍ക്ക് ഏറെ സഹായകമായ ഒബാമ കെയര്‍ ആരോഗ്യ പദ്ധതി വെട്ടിക്കുറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പകരം പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്. കുറഞ്ഞ ചെലവില്‍ ആശുപത്രികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും നല്ല ചികിത്സയും മറ്റ് സഹായവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒബാമ കെയര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനാണ് ട്രംപ് അധികാരമേറ്റയുടനെ മാറ്റം വരുത്താനൊരുങ്ങുന്നത്. ആരോഗ്യ രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തോടെ പുതിയ പദ്ധതികള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

2018ഓടെ രണ്ട് കോടിയോളം ജനങ്ങള്‍ പുതിയ ആരോഗ്യനയം നടപ്പിലാവുന്നതോടെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരാകും. ഇന്‍ഷൂറന്‍സ് വെട്ടിക്കുറക്കുന്നത് മൂലം വരുന്ന പത്ത് വര്‍ഷത്തിനിടെ 337 ബില്ല്യണോളം വരുന്ന രാജ്യത്തിന്റെ ധന കമ്മി കുറക്കാനാവുമെന്നും ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവര്‍ ട്രംപിന് റിപ്പോര്‍ട്ട് നല്‍കി.

Print Friendly, PDF & Email

Leave a Comment