Flash News

ഐ‌എഫ്‌എഫ്‌കെ ചലച്ചിത്ര മേള കമലിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കരുതെന്ന് മുസ്ലീം ലീഗ്

March 15, 2017

Kamal_malayalam_film_directorമലപ്പുറം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമലിനെതിരെ മുസ്ലീം ലീഗ്. നിലമ്പൂരില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉദ്ഘാടനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. കമല്‍ അക്കാദമി അധ്യക്ഷന്‍ എന്ന രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ്‌ ചലച്ചിത്രമേളയുടെ ഉദ്ഘാടനം.

മാര്‍ച്ച് 17 മുതല്‍ 21 വരെയാണ് പ്രാദേശിക ചലച്ചിത്രോത്സവം നടത്തപ്പെടുന്നത്. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളിലായി മികച്ച 40-ഓളം സിനിമകളാണ് പ്രദര്‍ശിപ്പിക്കപ്പെടുക. നിലമ്പൂര്‍ ഫെയറിലാന്റ് സിനിമാസില്‍ ആണ് ചലച്ചിത്രമേള നടത്തപ്പെടുന്നത്.ചലച്ചിത്രോത്സവം കമല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് മേളയുടെ സംഘാടകസമിതി ചെയര്‍മാന്‍ പിവി അന്‍വര്‍ മാര്‍ച്ച് ഒന്നിന് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

kamal-pressnote


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top