Flash News

ജേക്കബ് തോമസിന്റെ ‘കട്ടിലു കണ്ട് ആരും പനിക്കേണ്ട’; വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷത്തോട് മുഖ്യന്ത്രി

March 16, 2017

pinarayiതിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുന്ന ആളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ല. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. ജേക്കബ് തോമസ് അഴിമതി നടത്തിയെങ്കില്‍ സംരക്ഷിക്കില്ലെന്നും പിണറായി അറിയിച്ചു.ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയനോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

എം.വിന്‍സെന്റ് എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് വിന്‍സെന്റ് ആരോപിച്ചു. ജേക്കബ് തോമസിനെ ആര് ചുവപ്പുകാര്‍ഡ് കാണിക്കുമെന്നും വിന്‍സന്റ് ചോദിച്ചു. 50 ഏക്കര്‍ ഭൂമി വാങ്ങിയത് കൊച്ചി പൊലീസ് കമ്മിഷണറായിരിക്കെയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു. പൂര്‍വകാല അഴിമതി മറയ്ക്കാന്‍ അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ചു. രാജപാളയത്തെ 50 ഏക്കര്‍ ഭൂമിയുടെ കാര്യം അറിയിച്ചിട്ടില്ല. കള്ളനെ താക്കോലേല്‍പ്പിച്ച സ്ഥിതിയാണ് നിലവിലുള്ളത്. കള്ളനെക്കുറിച്ച് അന്വേഷിക്കേണ്ടയാള്‍ കള്ളനുകഞ്ഞിവച്ചവനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തലത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമിയുടെ വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പിണറായി സഭയെ അറിയിച്ചു.

അതേസമയം, വിജിലന്‍സെന്ന തത്ത സര്‍ക്കാരിനെയും കോടതിയെയും തിരിഞ്ഞുകൊത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി സ്വീകരിക്കില്ലെന്ന് നോട്ടീസ് ഇട്ടത് സര്‍ക്കാരിനെതിരെയാണ്. പരാതി നല്‍കിയ ആളിനെപ്പോലും അറസ്റ്റു ചെയ്യുന്നു. വ്യക്തിപരമായ വിരോധമുള്ളവരെ മനഃപൂര്‍വം കരിതേയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top