Flash News

അസമിലെ മുസ്ലിം ഗായികക്കെതിരെ ‘ഫത്വ’ ഇറക്കിയിട്ടില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

March 16, 2017

naheed afreen...fatwa agaisnt songഗുവാഹതി: അസമിലെ മുസ്ലിം ഗായികക്കെതിരെ ‘ഫത്വ’ ഇറക്കിയെന്ന രീതിയിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ 15 കാരിയായ നഹീദ് അഫ്രീൻ സംഗീത പരിപാടിയിൽ പെങ്കടുക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി 46 മതപണ്ഡിതർ ഒപ്പിട്ട മതവിധി പുറപ്പെടുവിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊരു മതവിധി നൽകിയിട്ടില്ലെന്നാണ് അസമിലെ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം വ്യക്തമാക്കിയത്.

മാർച്ച് 25ന് അസമിലെ പ്രമുഖ കോളജിൽ നടക്കുന്ന പരിപാടിയിൽ നിന്ന് പിൻവാങ്ങണമെന്നഭ്യർഥിച്ച് 46 പേർ ഒപ്പിട്ട നോട്ടീസാണ് ഇതു സംബന്ധിച്ച് ഇറങ്ങിയതെന്നും അതിൽ ഗായികയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നല്ലെന്ന് പ്രമുഖ ദേശീയ ചാനലായ എൻ.ഡി.ടി.വിയും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top