യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവം; റഷ്യന്‍ ചാരന്മാര്‍ക്കെതിരെ യു.എസ് കുറ്റം ചുമത്തി

mrkarim-768x461
Karim Baratov (a.k.a. Karim Taloverov), as pictured in 2014 on his own site, mr-karim.com. The license plate on his BMW pictured here is Mr. Karim.

വാഷിംഗ്ടണ്‍: 2014-ല്‍ 50 കോടി യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘത്തിലുള്‍പെട്ട റഷ്യന്‍ ചാരന്മാര്‍ക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് (ഡി.ഒ.ജി) കുറ്റം ചുമത്തി. കുറ്റം ചുമത്തിയ നാലുപേരില്‍ രണ്ടു പേര്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.എസ്.ബി അംഗങ്ങളാണെന്ന് ഡി.ഒ.ജി വ്യക്തമാക്കി. എഫ്.എസ്.ബി. ഉദ്യോഗസ്ഥരായ ദിമിത്രി അക്സാന്‍ഡ്രോവിച്ച് ദൊക്കുച്ചേവ്, ഇഗോര്‍ അനടോളിവിച്ച് സുഷ്ചിന്‍ എന്നിവര്‍ക്കെതിരെയും അലക്സി അലക്സിവിച്ച് ബെലന്‍, കരിം ബറതോവ് (കരീം ടാലോവെറോവ്) എന്നിവര്‍ക്കെതിരെയുമാണ് കുറ്റം ചുമത്തിയത്.

റഷ്യക്കാരനായ അലക്സി ബെലന്‍ മൂന്നു വര്‍ഷത്തോളം എഫ്.ബി.ഐ.യുടെ സൈബര്‍ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്നു. കരിം ബറതോവിനെ ഇൗ മാസം 14നാണ് കാനഡയില്‍നിന്ന് അറസ്റ്റ് ചെയ്തത്. റഷ്യയിലെയും യു.എസിലെയും സുരക്ഷ, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ഹാക്കിംഗ് നടന്നത്. റഷ്യ തങ്ങളുടെ ക്രിമിനല്‍ നിയമസംവിധാനത്തെയും പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് യു.എസ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ മേരി മക്കോര്‍ഡ് അഭിപ്രായപ്പെട്ടു. യു.കെ.യുടെ സുരക്ഷാ സര്‍വിസായ എം.15 അന്വേഷണത്തിന്റെ പുരോഗതിയില്‍ കാര്യമായ സംഭാവന നല്‍കിയതായി എഫ്.ബി.ഐ. എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ഡയറക്ടര്‍ പോള്‍ അബേറ്റ് പറഞ്ഞു.

നേരത്തേ യു.എസില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് യാഹൂ ആരോപിച്ചിരുന്നു. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഉപഭോക്താക്കളെ അറിയിക്കാന്‍ വൈകിയതില്‍ യാഹൂവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പേര്, ഇ-മെയില്‍ ഐ.ഡി, ഫോൺ നമ്പർ, പാസ്‌വേഡ്, ജനനതീയതി എന്നീ വിവരങ്ങളാണ് ചോര്‍ന്നതെന്നും ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് യാഹൂ പറഞ്ഞിരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment