ട്രംപിന്റെ മുന്‍ ഭാര്യ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു

trump former wifeവാഷിംഗ്ടണ്‍: കുട്ടികളെ വളര്‍ത്തിയതിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ മുന്‍ ഭാര്യ ഇവാന. പുസ്തകം സെപ്തംബറില്‍ പുറത്തിറക്കുമെന്ന് പ്രസാധകരായ ഗാലറി ബുക്സ് അറിയിച്ചു.

‘റെയ്സിംഗ് ട്രംപ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മാതൃത്വം, ശക്തി, മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നീ കാര്യങ്ങളായിരിക്കും പറയുകയെന്നും രാഷ്‌ട്രീയ പരാമര്‍ശങ്ങളുണ്ടാവില്ലെന്നും ഗ്രീന്‍ ബുക്സ് പറഞ്ഞു.

ട്രം‌പിന്റെ മൂത്ത കുട്ടികളായ ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നിവരെ വളര്‍ത്തിയതിന്റെ ഒാര്‍മ്മകളാണ് പുസ്തകത്തിലുള്ളത്. കള്ളം പറയരുതെന്നും മോഷണവും ചതിയും അരുതെന്നും മറ്റുള്ളവരെ ബഹുമാനിക്കണമെന്നും ഒരു ഡോളറിന്റെ പോലും വില തിരിച്ചറിയണമെന്നുമാണ് താന്‍ മക്കള്‍ക്ക് നല്‍കിയ പാഠങ്ങളെന്ന് ഇവാന പറഞ്ഞു. അമ്മ തങ്ങളുടെ അധ്യാപികയും പ്രചോദനവുമാണെന്ന് മൂന്നു മക്കളും പ്രതികരിച്ചിരുന്നു. മോഡലും സ്‌കീയറുമായിരുന്ന ഇവാന 1979-ലാണ് ട്രംപിനെ വിവാഹം ചെയ്യുന്നത്.

Print Friendly, PDF & Email

Related News

Leave a Comment