അനധികൃത ക്വാറിയില്‍നിന്ന് 40 വാഹനങ്ങള്‍ പിടികൂടി

mining_contonuing_at_kozhikodeഅടിമാലി: മെറ്റൽ ക്രഷർ ഉൾപ്പെടെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിൽ സബ്കലക്ടറുടെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ 45 വാഹനങ്ങൾ പിടികൂടി. പരിശോധനക്കെത്തിയ സംഘത്തെ ഡ്രൈവർമാർ തടഞ്ഞുവെച്ചു. കൊന്നത്തടി വില്ലേജിലെ തിങ്കൾകാട്ടിലാണ് സംഭവം.
നെടുങ്കണ്ടം പന്തപ്പിള്ളിൽ സജി ഉലഹന്നാെൻറ ഉടമസ്ഥതയിലുള്ള സ്റ്റോൺ മെറ്റൽ ക്രഷറിൽ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്പെഷൽ സ്ക്വാഡ് പരിശോധനക്കെത്തി.

രേഖകളില്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് ഹിറ്റാചി, ഒരു ജെ.സി.ബി, 4 പിക് അപ് ജീപ്പ്, 36 ടിപ്പർ എന്നിവയാണ് പിടിച്ചെടുത്തത്. സംഘം രേഖകളാവശ്യപ്പെട്ടെങ്കിലും ക്വാറി ഉടമകൾ നൽകാൻ തയാറായില്ല. തുടർന്ന് വാഹനങ്ങൾ പിടിച്ചെടുത്തതായും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുമെന്നും അറിയിച്ചതോടെ മെറ്റലെടുക്കാൻ എത്തിയ ലോറികളിലെ ഡ്രൈവര്‍മാരുടെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളെ തടഞ്ഞു.

ഇതിനിടെ, വിവരമറിഞ്ഞെത്തിയ അടിമാലി സി.ഐ യൂനുസിന്റെ നേതൃത്വത്തിലുള്ള സംഘം ക്വാറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. പൊലീസ് സംരക്ഷണയിൽ വാഹനങ്ങൾ ഇവിടെതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയിലെതന്നെ ഏറ്റവും വലിയ ക്വാറിയും മെറ്റൽ ക്രഷറുമാണ് ഇത്. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ക്വാറി പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന കലക്ടറുടെ ഉത്തരവുള്ളതിനാൽ കുറച്ചുനാളായി മെറ്റൽ ക്രഷറാണ് കാര്യമായി പ്രവർത്തിച്ചിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment