ജെ.എന്‍.യുവിലെ ആത്മഹത്യ; കേന്ദ്ര മന്ത്രിക്ക് ചെരിപ്പേറ്

death JNU student muthukrishnanസേലം: ആത്മഹത്യചെയ്ത ജെ.എന്‍.യു. ഗവേഷണ വിദ്യാര്‍ഥി മുത്തുക്കൃഷ്ണന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുനേരേ ചെരുപ്പേറ്. സേലം അരിസിപാളയം സാമിനാഥപുരം സ്വദേശിയായ മുത്തുക്കൃഷ്ണന്‍ (30) തിങ്കളാഴ്ചയാണു ജീവനൊടുക്കിയത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ചെെന്നെയിലെത്തിച്ച മൃതദേഹം ഇന്നലെയാണു ജന്‍മനാട്ടിലെത്തിച്ചത്.

chappal agaisnt pon radhakrishnanനിരവധി രാഷ്ട്രീയ നേതാക്കള്‍ മുത്തുക്കൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊന്‍ രാധാകൃഷ്ണന്‍ സ്ഥലത്തേക്ക് എത്തിയതോടെ ഒരുവിഭാഗം യുവാക്കള്‍ അദ്ദേഹത്തിനെതിരേ മുദ്രാവാക്യം വിളിയുമായി എത്തി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ പൊന്‍രാധാകൃഷ്ണനെ ലക്ഷ്യമിട്ട് അജ്ഞാതന്‍ ചെരുപ്പെറിയുകയായിരുന്നു. മന്ത്രിക്കുമേല്‍ ചെരുപ്പ് കൊണ്ടില്ല. അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്ന ചാനല്‍ െമെക്കുകള്‍ക്കു മുകളിലാണ് ചെരുപ്പ് വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച െവെകിട്ട് ന്യൂഡല്‍ഹിയിലെ മുനിര്‍ക വിഹാറിലെ വസതിയിലാണു മുത്തുക്കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ജെ.എന്‍.യു. വില്‍ ദളിതരായ ഗവേഷണ വിദ്യാര്‍ഥികള്‍ നേരിടുന്ന അവഗണനയില്‍ മനംനൊന്താണ് മുത്തുക്കൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാണു സൂചന. “രജനി കൃഷ്” എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന മുത്തുക്കൃഷ്ണന്‍ 2015 ല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫില്‍ കരസ്ഥമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News