ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു

getNewsImagesലോകത്തിലെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നു മുതല്‍ ഞായര്‍ വരെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിവിധ രാജ്യക്കാരും ഭാഷക്കാരും ഒരുമിച്ച് കൂടിവരുന്ന ഹൂസ്റ്റണ്‍ പട്ടണത്തിലെ പ്രധാന സഭകളില്‍ ഒന്നായ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് 12955 Stafford Road, Stafford, Texas 77477-ലാണ് ദൈവ വചന പ്രഘോഷണം നടക്കുന്നത്.

17 വെള്ളി മുതല്‍ 19 ഞായര്‍ വരെ വൈകിട്ട് 7-നും, ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ 10-നും ദൈവ വചന രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും നടത്തപ്പെട്ട ശുശ്രൂഷ അനേകര്‍ക്ക് അനുഗ്രഹമായിരുന്നു.

ഇംഗ്ലണ്ട്, അയര്‍ലന്റ്, ദുബായ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഫ്രാന്‍സ്, റോം, ജര്‍മനി എന്നീ രാജ്യങ്ങളില്‍ 2016-ല്‍ അദ്ദേഹം ദൈവ വചനം ശുശ്രൂഷിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ പട്ടണങ്ങളിലേയും മീറ്റിംഗ് അനേകര്‍ക്ക് അനുഗ്രഹമായിരുന്നു.

റവ.ഡോ. ടി.സി. തോമസ് സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ഈ നൂറ്റാണ്ടില്‍ ലോക രാജ്യങ്ങളില്‍ ശുശ്രൂഷിക്കുന്ന Dr. Paul Dhinakaran, Rev Dr. P.G Vargis, Dr. Thomas Abraham (Hevenly Feast), Br. Damien & Kshma (Blessing Center Cochin), Shekher Kalyan Par (Mumbai), Ravi Mani (Banglore) തുടങ്ങിയവര്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ടീം ആരാധനയ്ക്ക് നേതൃത്വം നല്‍കും. ജാതി-മത-സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. ടി.സി തോമസ് (832 236 7945), www.gracecommunityglobal.com, www.internationalbiblechurch.cc

Print Friendly, PDF & Email

Leave a Comment