Flash News

കുണ്ടറ പെണ്‍കുട്ടിയുടെ ദുരൂഹമരണം: മാതാവും മുത്തച്ഛനും സഹകരിക്കുന്നില്ല, നുണപരിശോധനക്ക്​ വിധേയരാക്കണമെന്ന്​ പൊലീസ്​

March 19, 2017

Malayalam-daily-news-thump-1-2-3-1-1-1-1-3-1-2കൊല്ലം: കുണ്ടറയില്‍ 10 വയസ്സുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മാതാവിനെയും മുത്തച്ഛനെയും നുണപരിശോധനക്ക് വിധേയരാക്കും. ഇതിന് കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവരും നുണപരിശോധനക്ക് സമ്മതം അറിയിച്ചാലേ തുടര്‍നടപടികളുമായി പൊലീസിന് മുന്നോട്ടു പോകാനാവൂ. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ മാതാവും മുത്തച്ഛനുമടക്കമുള്ളവര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധന നടത്താനൊരുങ്ങുന്നത്.

ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ സാക്ഷി മൊഴികളാണ് കേസന്വേഷണത്തില്‍ നിര്‍ണായകം. എന്നാല്‍, കസ്റ്റഡിയിലെടുക്കപ്പെട്ടവരാരും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആരോ പറഞ്ഞ് പഠിപ്പിച്ചവിധമുള്ള പ്രതികരണമാണ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഉണ്ടാകുന്നത്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. മനഃശാസ്ത്ര വിദഗ്ധരെ എത്തിച്ചുള്ള ചോദ്യം ചെയ്യലും പോലീസ് നടത്തിയിരുന്നു.

രണ്ടു മാസത്തോളം അന്വേഷണം വൈകിയത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ക്രമപ്പെടുത്താനും ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ തയാറെടുപ്പ് നടത്താനും അവസരമൊരുക്കി. ഇത് പൊലീസിലെ ചിലരുടെ അറിവോടെയാണെന്ന ആക്ഷേപമുണ്ട്.

കഴിഞ്ഞ ജനുവരി 15നാണ് വീട്ടിലെ ജനാലകമ്പിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്. കാലുകള്‍ തറയിലേക്ക് മടക്കിക്കുത്തിയ നിലയിലായിരുന്നു. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന പിതാവ് മകളുടെ മരണവാര്‍ത്ത അറിഞ്ഞത് ബന്ധു ഫോണില്‍ വിളിച്ചപ്പോഴാണ്. പിതാവ് നല്‍കിയ പരാതി രണ്ടു മാസത്തോളം പരിഗണിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top