Flash News

കമല്‍ ഹാസന്‍െറ സഹോദരന്‍ ചന്ദ്രഹാസന്‍ ലണ്ടനില്‍ മരിച്ചു

March 19, 2017

kamal hassan and chanra hassanചെന്നൈ: കമല്‍ ഹാസന്‍െറ സഹോദരനും നടനുമായ ചന്ദ്രഹാസന്‍ (82) ലണ്ടനില്‍ നിര്യാതനായി. മകള്‍ക്കൊപ്പമായിരുന്നു താമസം. ഹൃദയസ്തംഭനമാണ് മരണകാരണം.

കഴിഞ്ഞ ജനുവരിയില്‍ ഭാര്യ ഗീതാമണി മരിച്ചതിനെതുടര്‍ന്നാണ് ചന്ദ്രഹാസന്‍ മകളുടെ അടുത്തേക്ക് പോയത്. തമിഴ്, തെലുങ്ക് ഭാഷകളിലായി 22 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍െറ നിര്‍മാണ വിതരണ കമ്പനിയായ രാജ്കമല്‍ ഫിലിം ഇന്‍റര്‍നാഷനലിന്‍െറ പാര്‍ട്ണറായിരുന്നു. 2013ല്‍ ഇറങ്ങിയ വിശ്വരൂപത്തില്‍ പ്രധാന വേഷം ചെയ്തു.

മറ്റുസഹോദരങ്ങള്‍: ചാരുഹാസന്‍, നളിനി. മകള്‍ അനുഹാസന്‍ നടിയും അവതാരകയുമാണ്. മകന്‍: നിര്‍മല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top