Flash News

കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍

March 20, 2017

ct-michael-riley-ഈഗിള്‍വുഡ് (ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ 3 വയസ്സുകാരന് അബദ്ധത്തില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായി വീട്ടില്‍ വെച്ചിരുന്ന തോക്കെടുത്താണ് കുട്ടികള്‍ കളിച്ചത്. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളായ മൈക്കിള്‍ (34), ഹോളൊവെ (28) എന്നിവരെ മാര്‍ച്ച് 18 വെള്ളിയാഴ്ച പോലീസ് അറസ്‌ററു ചെയ്തു. വീട്ടില്‍ നിന്നും വെറെ മൂന്നു തോക്കുകള്‍ കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മാര്‍ച്ച് 19 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ തോക്ക് അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെടിയേറ്റ് തോമര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിയുന്ന കുട്ടി ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആശുപത്രി അധകൃതര്‍ പറയുന്നത്.

ഷിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ കുടുംബാംഗങ്ങളെ ഉല്‍കണ്ഠ അറിയിച്ചു. വീടുകളില്‍ തോക്ക് സൂക്ഷിക്കുന്നവര്‍ കുട്ടികള്‍ക്ക് അവ ലഭിക്കാത്ത വിധത്തില്‍ ഭദ്രമായി പൂട്ടി വെക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top