Flash News

നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തു

March 20, 2017

nehruനെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥി പാലക്കാട് ചെര്‍പ്പുളശേരി ദേശത്ത് പി വി ഹൗസില്‍ ഷൗക്കത്തലിയുടെ മകന്‍ നിയമവിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൃഷ്ണദാസിന്റെ ലീഗല്‍ അഡ്വൈസറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസ് ചുമത്തിയിരിക്കുന്നത്. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി. ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍.

കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനം ഏറ്റവും വാങ്ങാന്‍ കാരണമായത്. 2016 ഒക്ടോബര്‍ രണ്ടിനാണ് ഇയാള്‍ പരാതി അയച്ചത്. പരാതിയെക്കുറിച്ച് അറിഞ്ഞ് നെഹ്രു കോളേജ് പിആര്‍ഒ സഞ്ജിത്തിന്റെ ഓഫീസില്‍ എത്തിച്ചേരാന്‍ ഇയാളോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു.

പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പഴയന്നൂര്‍ എസ്‌ഐ സി ജ്ഞാനശേഖരന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top