Flash News

സ്‌കൂളിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

March 20, 2017

rapeമഞ്ചേശ്വരം: സ്‌കൂളിലെത്തിയ ആറാം ക്ലാസ്‌ വിദ്യാർഥിനിയായ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയുടെ നിലവിളികേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി പൊലീസിലേൽപിച്ചു. പതിവായി രക്ഷിതാവാണ്‌ മകളെ സ്‌കൂളില്‍ എത്തിക്കാറ്‌. സംഭവദിവസം അത്യാവശ്യമായി മറ്റൊരു ആവശ്യത്തിനു പോകാന്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷിതാവ് മകളെ പതിവിലും നേരത്തേ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. രക്ഷിതാവ്‌ തിരികെ പോയതിനുശേഷം വരാന്തയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇതിനിടയില്‍ 47 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരാള്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട്‌ കോമ്പൗണ്ടിനു പുറത്തേക്ക് കടന്ന് ബഹളം വെച്ചതോടെ പരിസരവാസികള്‍ ഓടിക്കൂടി.

ഇതിനിടയില്‍ അക്രമം കാണിച്ചയാൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ വളഞ്ഞ് പിടികൂടിയശേഷം പൊലീസിനു കൈമാറുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സുധീര്‍ എന്നാണ്‌ ഇയാള്‍ ആദ്യം പൊലീസിനോട്‌ പറഞ്ഞത്‌. വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ തിരുവനന്തപുരം, കടക്കാവൂര്‍ സ്വദേശി ഷമീര്‍ എന്നാണ്‌ പേരെന്നും മാറ്റിപ്പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top