പീഡനക്കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

arrestതൊടുപുഴ: 14 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനീഷിനെയാണ് (27) ബാലലൈംഗിക പീഡനനിരോധന നിയമപ്രകാരം (പോക്സോ) ഇടുക്കി ജില്ല സ്പെഷല്‍ കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പത്തനംതിട്ടയിലുള്ള ബന്ധുവീടിന്‍െറ അയല്‍വാസിയാണ് പ്രതി.

2012 മേയ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരുവനന്തപുരത്തുനിന്ന് ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന രീതിയില്‍ പ്രതി വശീകരിച്ച് പത്തനംതിട്ടയല്‍ വിളിച്ചുവരുത്തിയ ശേഷം കുമളിയിലുള്ള ഒരു ഹോംസ്റ്റേയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment