അജിത് ഡോവല്‍ അമേരിക്കയിലേക്ക്

IndiaTv197fe7_ajit-dovalവാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈയാഴ്ച അമേരിക്ക സന്ദര്‍ശിക്കും. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഉള്‍പ്പെടെയുള്ളട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 24നാണ് മാറ്റിസുമായി കൂടിക്കാഴ്ച. യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മെക്മാസ്റ്ററുമായും ഡോവല്‍ ചര്‍ച്ച നടത്തും.

ഒബാമ ഭരണത്തിന്‍െറ കാലത്ത് അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറുകള്‍ക്ക് ധാരണയായിരുന്നു. പ്രതിരോധ രംഗത്തെ ഈനയതന്ത്ര ബന്ധം ട്രംപ് ഭരണകൂടവുമായും തുടരുകയെന്നതാണ് ഡോവലിന്‍െററ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

Print Friendly, PDF & Email

Related News

Leave a Comment