Flash News

പത്രക്കാര്‍ സമൂഹത്തെ ക്രിമനവല്‍ക്കരിക്കുന്നു​; ജി. സുധാകരന്‍

March 23, 2017

g-sudhakaranപയ്യന്നൂർ: സമൂഹത്തെ ക്രിമിനൽവത്കരിക്കുന്നതിൽ പത്രക്കാർ വലിയ പങ്കുവഹിക്കുന്നതായി മന്ത്രി ജി. സുധാകരൻ. ഇരകളെ ലഭിച്ചാൽ അതിൽ സന്തോഷിക്കുന്നതിനു പകരം ഇരകൾ ഇല്ലാതാകാനാണ് ശ്രമിക്കേണ്ടത്. ചളിയിൽ ചവുട്ടി കാൽ കഴുകുന്നതിനുപകരം ചളി ചവിട്ടാതിരിക്കുകയാണ് വേണ്ടത്.

സംസ്ഥാനത്ത് ലക്ഷം കുടുംബങ്ങൾക്കുകൂടി വൈദ്യുതി കണക്ഷൻ നൽകി സമ്പൂണ വൈദ്യുതീകരണം മാർച്ച് 31ഓടെ പൂർത്തിയാക്കും. ഇത്തരം കാര്യങ്ങൾ പത്രങ്ങൾ കാണില്ല. മാധ്യമങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളണം. നല്ലത് അംഗീകരിക്കാനും തെറ്റിനെ വിമർശിക്കാനുമാണ് മാധ്യമങ്ങൾ നിലകൊള്ളേണ്ടത്. വിദ്യാഭ്യാസത്തെ ലോകനിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

സാശ്രയ കോളജുകൾ പൂട്ടാൻ സമൂഹം ഇടപെടണം. അല്ലാതെ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കണ്ട. ഇംഗ്ലീഷ് പഠനം അഭിമാനമായി കൊണ്ടുനടക്കരുത്. ഇംഗ്ലീഷ് പഠിച്ചാൽ മാത്രേമ ജോലി ലഭിക്കൂ എന്നത് മിഥ്യാധാരണയാണ്. മലയാളി ജോലിക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അറബിനാടുകളെയാണ്. അതുകൊണ്ട് ജോലി ലഭിക്കാൻ അറബി പഠിക്കണമെന്ന് ആരും പറയാറില്ല. ഒരു രോഗത്തിന് ചികിത്സിക്കാൻ പോയാൽ 15 രോഗങ്ങൾ ഉണ്ടാക്കുന്ന മരുന്നാണ് ഡോക്ടർമാർ നൽകുന്നത്. ഇതിൽനിന്ന് ഡോക്ടർമാർ പിന്മാറണം. ഹൃദയചികിത്സ ഉൾപ്പെടെ വൻ ചെലവുവരുന്ന വ്യവസായമായി ചികിത്സാരംഗം മാറ്റി. ഇപ്പോൾ ആയുർവേദ ചികിത്സാരംഗത്തും കാപട്യം കടന്നുകൂടി. ഇത് വരാഹമിഹിരൻ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top