ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍

Augustine Palakaparampilഡാലസ് : ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heatrz Rd, Coppel, TX 75019) മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കും.

രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യ പ്രാര്‍ഥന, പരിശുദ്ധാത്മാഭിഷേക പ്രാര്‍ഥന തുടങ്ങി ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

Retreat 2017-1 copy

Print Friendly, PDF & Email

Leave a Comment