ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു

Niarmahamandalam_pic1ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്‌സി നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്മാന് മാധവന്‍ ബി നായര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു .

പ്രത്യേകം ക്ഷണിതാക്കളും,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാങ്ങങ്ങളും പങ്കെടുക്കുത്ത ഗംഭീരമായ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് സ്മൃതി ആയിരുന്നു.

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സാമുദായിക കൂട്ടായ്മ ആയ നായര്‍ മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നായര്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘടന മാത്രമല്ല, അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക ബോധത്തിന് പുതിയ മാനം നല്‍കുകയും കേരളിയ പാരമ്പര്യത്തെയും സംസ്കാരത്തെയും അമേരിക്കന്‍ മണ്ണിലുള്ള മലയാളി കുടുംബങ്ങളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ദൗത്യവും നായര്‍ മഹാമണ്ഡലത്തിനു ഉണ്ടന്ന് മാധവന്‍ ബി നായര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് ന്യൂജേഴ്‌സി നായര്‍ മഹാമണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും കേരളത്തിന്റെ ഓണം, വിഷു, കാര്‍ത്തിക തുടങ്ങിയ ആഘോഷങ്ങള്‍ അമേരിക്കയിലും സംഘടിപ്പിക്കുക കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ ആണ് നായര്‍ മഹാമണ്ഡലം സംഘടിപ്പിച്ചിട്ടുള്ളത് .

അതിന്റെ 2017 18 കാലയളവിലെ പുതിയ ഭാരവാഹികളായി സുനില്‍ നമ്പ്യാര്‍ പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി, സുജാത നമ്പ്യാര്‍ ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് അധികാരമേറ്റത്. നായര്‍ മഹാമണ്ഡലം ഇന്നുവരെ നടത്തിയിട്ടുള്ള പരിപാടികള്‍ എല്ലാം തന്നെ സാംസ്കാരികമായി ഔന്നത്യം ഉള്ളവയായിരുന്നു. ആ ഔന്നത്യം തുടരുക എന്ന ദൗത്യം ആണ് പുതിയ കമ്മിറ്റിയും നിര്‍വഹിക്കുക എന്ന് പുതിയതായി സ്ഥാനമേറ്റ പ്രസിഡന്റ് സുനില്‍ നമ്പ്യാര്‍ അറിയിച്ചു.

എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റും നായര്‍ ബനവലന്റ് അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഗോപിനാഥക്കുറുപ്പ്, മറ്റു സാമുദായിക നേതാക്കന്മാരായ ജയപ്രകാശ് നായര്‍, ജി കെ പിള്ള, അപ്പുക്കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു .

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി ഒഎന്‍വി കുറിപ്പിനോടുള്ള ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിത്യ ഹരിത ഗാനങ്ങള്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ ഗായകര്‍ ആയ മനോജ് കൈപ്പള്ളില്‍ ,സുമ നായര്‍, ടഷശഷശ അിമിറ, വെങ്കട് എന്നിവര്‍ അവതരിപ്പിച്ച ഓ എന്‍ വി സ്മൃതി , സൗപര്‍ണിക ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നൃത്ത സന്ധ്യ, ലോക വനിതാ ദിനം പ്രമാണിച്ചു വനിതകളോടുള്ള ആദര സൂചകമായി പത്തു നര്‍ത്തകികള്‍ക്കൊപ്പം മാലിനി നായരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രേത്യേക നൃത്താവിഷ്കാരം,എന്നിവയെല്ലാം സദസിന്റെ മുക്തകണ്ഠമായ ശ്രദ്ധ പിടിച്ചുപറ്റി. മനോജ് കൈപ്പള്ളിയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ നവ്യ സുബ്രഹ്മണ്യത്തിന്റെ അമേരിക്കന്‍ ദേശീയ ഗാനം,ജിനു ജേക്കബ്,സുമാ നായര്‍ എന്നിവരുടെ ദേശീയ ഗാനം എന്നിവരും മികച്ചു നിന്നു.

രാത്രി പതിനൊന്നു മണിവരെ നീണ്ടു നിന്ന പരിപാടികള്‍ കേരളീയ സംസ്കാരത്തിന്റെ പരിച്ഛേദം കുടിയായിരുന്നു .

Niarmahamandalam_pic2 Niarmahamandalam_pic3 Niarmahamandalam_pic4 Niarmahamandalam_pic5 Niarmahamandalam_pic6 Niarmahamandalam_pic7 Niarmahamandalam_pic8 Niarmahamandalam_pic9 Niarmahamandalam_pic10

Print Friendly, PDF & Email

Leave a Comment