Flash News

നോട്ട്​ പ്രതിസന്ധികാലത്ത്​ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപം കുതിച്ചുയര്‍ന്നു, പ്രവാസികള്‍ പണം അയക്കുന്നത്​ കുറച്ചു

March 25, 2017

notes-l-ap-1തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ മാസങ്ങളിൽ സംസ്ഥാനത്ത് ബാങ്കുകളിലെ നിക്ഷേപം കുതിച്ചുയർന്നു. പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് കുറച്ചു. ആഭ്യന്തര നിക്ഷേപം വൻതോതിൽ വർധിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി 22,718 കോടി രൂപയാണ് ബാങ്കുകളിൽ അധിക നിക്ഷേപമായി എത്തിയത്. സാധാരണ ഒരുപാദത്തിൽ വരുന്നതിനേക്കാൾ ഉയർന്ന നിക്ഷേപമാണിത്. ഇതിൽ പ്രവാസിനിക്ഷേപം 4,353 കോടി മാത്രം. 18,365 കോടി ആഭ്യന്തരനിക്ഷേപമാണ്. സംസ്ഥാന ബാേങ്കഴ്സ് കമ്മിറ്റി റിപ്പോർട്ടിലാണ് കണക്കുകളുള്ളത്.

നോട്ട് പ്രതിസന്ധി വരുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് മാസം നിക്ഷേപത്തിൽവന്ന വർധന 18,082 കോടി മാത്രമായിരുന്നു. ഇതിൽ പ്രവാസനിക്ഷേപം 8,112 കോടിയും ആഭ്യന്തരനിക്ഷേപം 9,996 കോടിയുമാണ്. സംസ്ഥാനെത്ത ബാങ്കുകളിലെ നിക്ഷേപം ആദ്യമായി നാല് ലക്ഷം കോടി കടന്നു. ഡിസംബർ 31ലെ കണക്കുപ്രകാരം 402393 കോടിയാണ് ആകെ നിേക്ഷപം. പ്രവാസികളുടെ നിക്ഷേപം 148074 കോടിയായി ഉയർന്നു. ആഭ്യന്തനിക്ഷേപം 254319 കോടിയിലെത്തി.

നിക്ഷേപം കൂടിയെങ്കിലും സംസ്ഥാനത്തെ വായ്പ^നിക്ഷേപ അനുപാതം ഇടിഞ്ഞു. സെപ്റ്റംബറിൽ 65.53 ശതമാനമായിരുന്ന അനുപാതം ഡിസംബർ അവസാനത്തോടെ 62 ശതമാനമായാണ് താഴ്ന്നത്. സമീപകാലത്തെ വൻകുറവാണിത്. വിദ്യാഭ്യാസവായ്പയിൽ നാല് ശതമാനം വർധനയുണ്ട്. വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവ് കുറഞ്ഞു. നിഷ്ക്രിയ ആസ്തി ഇൗ മേഖലയിൽ 26 ശതമാനമായി വർധിച്ചു. ഇത് 10758 കോടി രൂപ വരും. വ്യവസായമേഖലക്ക് നൽകിയ വായ്പയിലും 4082 കോടി കുറഞ്ഞിട്ടുണ്ട്.

സാമ്പത്തികവർഷം അവസാനിക്കാൻ നാളുകൾ അവശേഷിക്കെ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം മുൻഗണന മേഖലയിൽ 55 ശതമാനം മാത്രമേ വായ്പ നൽകിയിട്ടുള്ളൂ. നിർബന്ധമായും വായ്പ നൽകേണ്ട മേഖലയാണിത്. കൃഷിയിൽ 63 ശതമാനവും ചെറുകിട മേഖലയിൽ 43 ശതമാനവും സേവനമേഖലയിൽ 53 ശതമാനവുമാണ് നൽകിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top