Flash News
സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****    കോവിഡ്-19: ലോകത്ത് 5.69 ലക്ഷത്തിലധികം മരണങ്ങള്‍, 120 ദശലക്ഷത്തിലധികം അണുബാധകള്‍   ****   

നട്സ് കഴിക്കൂ….ആരോഗ്യം നിലനിര്‍ത്തൂ; ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എല്ലാം ആരോഗ്യത്തിന് ഉത്തമം

March 25, 2017

108693

നട്സ് അധികം കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടും.. അമിതവണ്ണത്തിന് കാരണമാകും… എന്നൊക്കെ കേട്ട് നട്സ് കഴിക്കാതിരുന്നവരുടെ ശ്രദ്ധയ്ക്ക്. ബദാമും പിസ്തയും കശുവണ്ടിയുമൊക്കെ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന പോലെ എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും തടയാന്‍ മാത്രമല്ല കാന്‍സറിനെ പ്രതിരോധിക്കാനും നട്സിനു കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കുടലിലെ അര്‍ബുദം തടയാന്‍ അണ്ടിപ്പരിപ്പിനു കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജര്‍മനിയിലെ ജെനാ സര്‍വകലാശാലയിലെ ഫ്രെഡ്റിക് ഷില്ലറുടെ നേതൃത്വത്തില്‍ അഞ്ചിനം അണ്ടിപ്പരിപ്പുകളുടെ ഗുണഫലങ്ങള്‍ പഠിച്ചു. ഹേസല്‍ നട്സ്, വാള്‍നട്ട്, മകഡാമിയ നട്സ്, ബദാം, പിസ്ത ഇവയാണ് പഠനത്തിനുപയോഗിച്ചത്. ഇവ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. പഠനത്തിനുപയോഗിച്ച എല്ലാത്തരം അണ്ടിപ്പരിപ്പുകള്‍ക്കും. ഈ ഗുണം ഉണ്ടെന്നു കണ്ടു. റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസിനെ ഉപദ്രവകാരിയല്ലാതാക്കി ശരീരത്തിന്‍റെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്താന്‍ അണ്ടിപ്പരിപ്പ് സഹായിക്കും.

അള്‍ട്രാവയലറ്റ് വികിരണങ്ങള്‍, വിവിധ രാസവസ്തുക്കള്‍ മുതലായവയിലൂടെ ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഡിഎന്‍എ തകരാറിനും അതുവഴി അര്‍ബുദത്തിനും കാരണമാകും. ഈ ടോക്സിക് ആയ വസ്തുക്കളെ തടയാന്‍ ശരീരം അവലംബിക്കുന്ന മാര്‍ഗങ്ങളെ ഉദ്ദീപിപ്പിക്കാന്‍ അണ്ടിപ്പരിപ്പിനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ഹൃദയാരോഗ്യമേകാനും പ്രമേഹം തടയാനും വണ്ണം കുറയ്ക്കാനും മാത്രമല്ല കുടലിലെ അര്‍ബുദം തടയാനും അണ്ടിപ്പരിപ്പിനു കഴിയും. എന്നാല്‍ ഇതിനെല്ലാം അടിസ്ഥാനം എന്തെന്ന് ഇതുവരെ വിശദമായി അറിഞ്ഞിരുന്നില്ല.

മൊളിക്യുലാര്‍ കാഴ്സിനോജെനസിസ് എന്ന ജേണലില്‍ പഠനത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നട്‌സ് കഴിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല ഊര്‍ജസ്വലതയോടെ ജോലി ചെയ്യാനും സാധിക്കും. പ്രകൃതിദത്തമായ നാരും മിനറല്‍സും പ്രോട്ടീനും ശരീരത്തില്‍ ലയിക്കാത്ത കൊഴുപ്പും നട്‌സിനെ മികച്ച ഒരു ഭക്ഷണ ഇനമാക്കി മാറ്റുന്നു. ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രിഗ്ലിസിറൈഡ്‌സ്, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ നട്സ് സഹായിക്കുമെന്നും നേരത്തെ തന്നെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top