മന്ത്രി ശശീന്ദ്രന്റെ രാജി; മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞതിനുശേഷം തുടര്‍നടപടിയെന്ന് മുഖ്യമന്ത്രി

pinarayi-2തിരുവനന്തപുരം: പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീട്ടമ്മയോട് മന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ മംഗളം ടിവി ചാനലാണ് പുറത്തുവിട്ടത്. ലൈംഗീകാരോപണത്തില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ആരോപണം ശരിയാണെങ്കില്‍ ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയരുന്നത്.

മറുതലയ്ക്കലുള്ള ആളുടെ സംഭാഷണം ഉള്‍പ്പെടുത്താതെയാണ് ഓഡിയോ. മംഗളം വാര്‍ത്ത സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും ഒരാളുടെ ഭാഗം നീക്കിയതിലും വിമര്‍ശനം ഉയര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള സ്വകാര്യസംഭാഷണമാണെങ്കില്‍ ഒളിനോട്ട സ്വഭാവത്തിലുള്ളതാണ് മംഗളം വാര്‍ത്തയെന്നാണ് ചില കോണുകളിലെ വിയോജിപ്പ്.

Zemanta Related Posts Thumbnail

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News