Flash News

അമേരിക്കയിലെ വംശീയാക്രമണം യൂണിവേഴ്സിറ്റികള്‍ക്ക് വന്‍ തിരിച്ചടിയാകുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ്. സര്‍‌വ്വകലാശാലകളില്‍ പഠിക്കേണ്ടെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്

March 27, 2017

BOT-Strategic-Planന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വകാശാലകളില്‍ ഉപരിപഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് വരുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുമാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടത്തിയ സര്‍വേയുടെ പ്രാഥമിക വിവരമനുസരിച്ച് ബിരുദതലത്തില്‍ 26 ശതമാനവും ബിരുദാനന്തര ബിരുദ തലത്തില്‍ 15 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുന്ന മൊത്തം വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളില്‍ 47 ശതമാനം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. ഏകദേശം 10 ലക്ഷം ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികളാണ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്.

ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ കുറവാണ് നേരിടുന്നത്. ഇതനുസരിച്ച് ബിരുദ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 32 ശതമാനവും കുറവുണ്ടായി.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കോളേജിയേറ്റ് രജിസ്‌റ്റേസ്, ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്റെ അഡ്മിഷന്‍ ഓഫീസ്, അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ എജ്യൂകേറ്റേസ്, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളേജ് അഡ്മിഷന്‍ കൗണ്‍സിലിങ്, ഫോക്കസ് സബ്ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളേജ് അഡ്മിഷന്‍ കൗണ്‍സലിങ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്.

ട്രം‌പ് ഭരണകൂടത്തിന്റെ സന്ധിയില്ലാ നിയമത്തിനും വിദേശീയരോട് കാണിക്കുന്ന അസഹിഷ്ണുതയും മുഖ്യ കാരണമായിട്ടാണ് വിലയിരുത്തുന്നത്. അടുത്തിടെ നടന്ന നിരവധി വംശീയാക്രമണങ്ങളും കൊലപാതകങ്ങളും വിദേശ വിദ്യാര്‍ത്ഥികളെ മറ്റു രാജ്യങ്ങളിലെ സര്‍‌വ്വകലാശാലകളില്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. അമേരിക്കയിലെ പുതിയ കുടിയേറ്റ നിയമം കാനഡയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലേയും യൂണിവേഴ്സിറ്റികള്‍ക്ക് കൂടുതല്‍ ഗുണകരമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാനഡ ഇതിനോടകം തന്നെ വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.

അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചുകൊണ്ടിരുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍, ട്രം‌പിന്റെ പുതിയ നിയമം ആ രാജ്യങ്ങളെ മാറ്റി ചിന്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അറബ് സ്റ്റുഡന്റ്സ് അഫയേഴ്സും പറയുന്നു. അമേരിക്കയെ തഴഞ്ഞ് അവരും യൂറോപ്യന്‍ യൂണിവേഴ്സിറ്റികളെ ഉപരിപഠനത്തിന് തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top