ഷിക്കാഗോ സിറോ മലബാര്‍ യുവജനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമായി

youth11ഷിക്കാഗോ: ‘ഇയര്‍ ഓഫ് യൂത്ത്’ ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 18 ശനിയാഴ്ച ഡൗണ്‍ടൗണ്‍ ഷിക്കാഗോയിലുള്ള നിര്‍ധനരും ഭവനരഹിതരുമായവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു.

ഏമി തലയ്ക്കന്‍, അലിഷാ റാത്തപ്പിള്ളില്‍, വിപിന്‍ ഡൊമിനിക്, കുര്യന്‍ ജോയി എന്നിവരുടെ നേതൃത്വത്തില്‍ 35 യൂത്ത് വോളന്റിയേഴ്‌സ് ഒത്തുചേര്‍ന്നാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയത്.

ഇതിനായി സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി വെബ്‌സൈറ്റിലൂടെ 750 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ശനിയാഴ്ച രാവിലെ 120 പേര്‍ക്കുള്ള ഭക്ഷണപ്പൊതികളുമായി ഡൗണ്‍ ടൗണിലെത്തി പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ശേഷിച്ച ഭക്ഷണപ്പൊതികള്‍ ഭവനരഹിതരുടെ ആശ്രയ കേന്ദ്രമായ ‘കവനെന്റ് ഹൗസില്‍ ഏല്പിച്ചു.

ഈ സമ്പന്നരാജ്യത്തും വീടും ഭക്ഷണവുമില്ലാതെ വിഷമിക്കുന്ന ഒരു സമൂഹം നിലവിലുണ്ടെന്നും ഇവര്‍ക്ക് തങ്ങളുടെ സഹായം ആവശ്യമാണെന്നും ഈ കൗമാരക്കാര്‍ കണ്ടു മനസ്സിലാക്കി. സ്വന്തം കൈകള്‍ കൊണ്ട് ദാനം നല്‍കി ദാനശീലം എന്ന പുണ്യപ്രവര്‍ത്തി പരിശീലിക്കുവാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യുവതലമുറയെ പര്യാപ്തമാക്കും.

തങ്ങല്‍ക്കിത് വ്യത്യസ്തമായ ഒരനുഭവമായിരുന്നുവെന്നും, ഈ പാവങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചുകൊടുക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഏറെ കൃതാര്‍ഥരാണെന്നും യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍ പറഞ്ഞു.

youth1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment