Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

മദ്യമുതലാളിമാര്‍ക്കായി രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍, ഒറ്റക്കൊരാളുമായി വി.എം സുധീരനും സുപ്രീം കോടതിയില്‍

March 29, 2017

A view of the Indian Supreme Court building is seen in New Delhi December 7, 2010. India's Supreme Court on Monday questioned the appointment of the country's top anti-corruption official, local media and a lawyer said, in a victory for the opposition and another blow for an embattled government that has become mired in corruption charges. REUTERS/B Mathur (INDIA - Tags: CRIME LAW POLITICS BUSINESS) - RTXVHUR

ന്യൂഡല്‍ഹി: മദ്യമുതലാളിമാര്‍ക്കുവേണ്ടി മാത്രമാണോ വാദിക്കാന്‍ ഇവിടെ ആളുള്ളൂ എന്ന് സുപ്രീം കോടതി. സംസ്ഥാന പാതയോരത്തെ മദ്യവില്‍പന നിരോധനത്തിനെതിരെ വാദിക്കേണ്ട സാഹചര്യമെന്താണെന്നും കോടതി ചോദിച്ചു.

സുപ്രീം കോടതിയില്‍ മദ്യവില്‍പനക്കാര്‍ക്കായി വൈകീട്ട് മൂന്നിന് തുടങ്ങിയ വാദം കോടതി പിരിയാനായ നേരത്തും തുടര്‍ന്നപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തകി, ഹരീഷ് സാല്‍വേ, കെ.കെ. വേണുഗോപാല്‍, കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് മനു സിംഗ്വി തുടങ്ങിയ രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് കേസില്‍ കോടതിയില്‍ ഹാജരായി വാദം നടത്തിയത്.

സുപ്രീം കോടതി വിധി വഴി അടച്ചുപൂട്ടേണ്ടിവന്ന മദ്യഷാപ്പുകളുടെ എണ്ണം നിരത്തിയും സര്‍ക്കാറിനുണ്ടാകുന്ന നഷ്ടത്തിന്‍െറ കണക്ക് നിരത്തിയും വിനോദസഞ്ചാരികള്‍ക്ക് മദ്യം ലഭിക്കാത്തതുമൂലമുള്ള ദുരിതം വിവരിച്ചുമാണ് അഭിഭാഷകര്‍ വാദിച്ചത്. പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മദ്യമുതലാളിമാര്‍ക്കും തമിഴ്നാട്, തെലങ്കാന സര്‍ക്കാറുകള്‍ക്കും വേണ്ടിയാണ് ഈ അഭിഭാഷകര്‍ അണിനിരന്നത്.

ഓരോരുത്തര്‍ക്കും അഞ്ചുമിനിറ്റ് നല്‍കിയിട്ടുപോലും മദ്യമുതലാളിമാരുടെ വാദം പോലും പൂര്‍ത്തിയായിരുന്നില്ല. ഇനി ഈ ഭാഗം കേട്ടത് മതിയെന്നും മറുഭാഗത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാമെന്നുമായി കോടതി. ഈ സമയത്ത് വി.എം സുധീരന് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് മുന്നോട്ടുവന്ന് സുപ്രീം കോടതി വിധിയുടെ ഗുണവശങ്ങള്‍ നിരത്തി. മദ്യത്തിന്‍െറ ഉപയോഗം കുറക്കുകയെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തെ ലോകാരോഗ്യസംഘടന വരെ അനുമോദിച്ചതാണെന്ന് രാജ് ചൂണ്ടിക്കാട്ടി. മദ്യവില്‍പന പാതയോരത്തുനിന്ന് മാറ്റാനുള്ള ഉത്തരവിലൂടെ മദ്യവില്‍പന കാഴ്ചപ്പുറത്തുനിന്നുതന്നെ മാറ്റാനും അതുവഴി ലഭ്യത കുറക്കാനും കഴിയുമെന്ന് കാളീശ്വരം രാജ് പറഞ്ഞു.

തുടര്‍ന്ന് കേസില്‍ കക്ഷിയായ മാഹി സ്വദേശിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പാതയോരത്തെ 64 മദ്യഷാപ്പുകള്‍ കൊണ്ട് മാഹി അനുഭവിക്കുന്ന ദുരിതം എടുത്തുപറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടം പോലെ പാതയോരത്ത് മദ്യപരെ വാഹനമിടിക്കുന്നതും പതിവാണെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച കൂടി വാദം കേള്‍ക്കാര്‍ കേസ് മാറ്റിവച്ചത്.

അതേസമയം വിധിയിലൂടെ ഉദ്ദേശിച്ചത് മദ്യനിരോധനമല്ലെന്നും കോടതി വ്യക്തമാക്കി. റോഡപകടങ്ങള്‍ ഒഴിവാക്കാനാണ് ദേശീയ പാതയോരത്തെ മദ്യവില്‍പന കേന്ദ്രങ്ങള്‍ നിരോധിച്ചത്. അപകടങ്ങളില്‍ മരിച്ചവരേക്കുറിച്ച് ആരും പറയുന്നില്ല. ദേശിയപാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയെ ചോദ്യം ചെയതെത്തിയവരില്‍ കൂടുതലും സ്വകാര്യ വ്യക്തികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമായിരുന്നുവെങ്കില്‍ അവര്‍ ഹര്‍ജിയുമായി എത്തുമായിരുന്നു.

എന്നാല്‍ സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഈ അധികാരം അവര്‍ക്ക് വിനിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ദേശീയ പാതയോരത്ത് 170 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഉള്ളതെന്നും വിധി വന്നതിന് ശേഷം മാറ്റി സ്ഥാപിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാക്കാനായില്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ നിലവിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടരാന്‍ വിധിയില്‍ ഭേദഗതി വരുത്തണമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ വാദം നാളെയും തുടരും.

ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം ശേഷിക്കെയാണ് അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മദ്യവ്യവസായികളും സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top