Flash News

ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാരോട് 24 മണിക്കുറിനുള്ളില്‍ രാജ്യം വിടണമെന്ന് യു.എസ്. ഇമിഗ്രേഷന്‍

April 1, 2017

indian1ഹ്യൂസ്റ്റണ്‍: പതിനഞ്ചു വര്‍ഷമായി ഹ്യൂസ്റ്റണില്‍ സേവനമനുഷ്ടിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് യു.എസ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉത്തരവിട്ടു.

2016 ഒക്ടോബറില്‍ ഡോ. പങ്കജിന്റെ പിതാവിനെ കാണാന്‍ ഇന്ത്യയില്‍ പോയി തിരിച്ചു വരുന്നതിനിടെ ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞു എന്ന കാരണത്താല്‍ ഡോ പങ്കജിനെ തടഞ്ഞിരുന്നു. എന്നാല്‍, വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷത്തേക്ക് ഉണ്ടെന്നാണ് ഇവരുടെ വാദം. മാര്‍ച്ച് 30ന് ഒരു പത്രസമ്മേളനത്തിലാണ് ഡോക്ടര്‍മാര്‍ ഈ സംഭവം വിവരിച്ചത്.

2002 മുതല്‍ ഗവേഷണത്തിനും, മെഡിക്കല്‍ റസിഡന്‍സിക്കുമാണ് രണ്ടുപേരും നിയമപരമായി അമേരിക്കയിലെത്തിയത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി, ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ വര്‍ക്ക് പെര്‍മിറ്റും യാത്രാരേഖകളും ഇവര്‍ പുതുക്കണം. ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇമിഗ്രേഷന്‍ വകുപ്പിന്റെ ഭാഷ്യം. പക്ഷെ, ട്രം‌പിന്റെ കുടിയേറ്റ നിയമം കര്‍ശനമായതോടെയാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് പുതിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്.

ഹ്യുസ്റ്റണില്‍ ഡോക്ടര്‍മാരായി സേവനമനുഷ്ടിക്കുന്ന ദമ്പതിമാര്‍ക്ക് ഇവിടെ ജനിച്ച റാള്‍ഫ് (7), സൂനി (4) എന്നീ രണ്ട് മക്കളുണ്ട്. പുതിയ സംഭവവികാസങ്ങള്‍ നേരിടേണ്ടി വന്ന ഇവര്‍ക്ക് മാനുഷിക പരിഗണനയുടെ പേരില്‍ ഇമിഗ്രേഷന്‍ വകുപ്പ് 90 ദിവസത്തേക്കു കൂടി കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. തങ്ങള്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

indian2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top