ജേക്കബ് തോമസ് – വിജയാനന്ദ് ചേരിപ്പോര് പുറത്ത്

jacob thomasതിരുവനന്തുപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മറനീക്കി പുറത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ജേക്കബ് തോമസും മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദുമാണ് കൊമ്പുകോര്‍ത്തത്. ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിജയാനന്ദ് അഡ്വക്കറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയ വിവരമാണ് പുറത്തുവന്നത്. ഇതിന് തിരിച്ചടിയായി, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്തുനല്‍കി. തല്‍സ്ഥാനങ്ങളില്‍നിന്ന് പുറത്തിറങ്ങുംമുമ്പാണ് ഇരുവരും അന്യോന്യം പോരടിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണമെന്നും 25 വര്‍ഷമാണ് പ്രവൃത്തിപരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നുമാണ് ജേക്കബ് തോമസിന്‍െറ കത്തിലുള്ളത്. വിജയാനന്ദിന് സര്‍ക്കാര്‍ മറ്റെന്തെങ്കിലും പദവി നല്‍കുന്ന കാര്യം പരിഗണിക്കുന്നതിനിടയിലായിരുന്നു ജേക്കബ് തോമസിന്‍െറ കത്ത്. വിജയാനന്ദിന് ലഭിക്കാനിടയുള്ള സ്ഥാനം തടയുകയായിരുന്നു ജേക്കബ് തോമസിന്‍െറ ലക്ഷ്യം.

SM vijayanandജേക്കബ് തോമസിനെതിരെ ഇതിനുമുമ്പ് വിജയാനന്ദ് നല്‍കിയ റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയ സംഭവത്തില്‍ 15 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ധനകാര്യവകുപ്പിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഇതില്‍ ഡയറക്ടര്‍ക്ക് പങ്കുണ്ടെന്നായിരുന്നു വിജയാനന്ദിന്‍െറ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ചീഫ് സെക്രട്ടറിയായിരിക്കേ വിജയാനന്ദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജേക്കബ് തോമസിന് അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ചത്.

സ്വത്തുവിവരം മറച്ചുവച്ചതിലൂടെ ജേക്കബ് തോമസ് ഗുരുതര കൃത്യവിലോപം നടത്തിയതായും വിജയാനന്ദന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ രാജപാളയം താലൂക്കില്‍ 50 ഏക്കര്‍ സ്ഥലം ജേക്കബ്തോമസിനുണ്ട്. എന്നാല്‍ കഴിഞ്ഞ ജനുവരി ഒന്നിന് ജേകബ് തോമസ് നല്‍കിയ സ്വത്തുവിവരങ്ങളില്‍ ഈ ഭൂമിയെപ്പറ്റി പറയുന്നില്ല. 2001ലാണ് അദ്ദേഹം ഈ ഭൂമി വാങ്ങിയത്. 2002, 2003 വര്‍ഷങ്ങളില്‍ ജേക്കബ് തോമസ് ഈ ഭൂമിയെക്കുറിച്ച് തന്‍െറ സ്വത്തുവിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിന്നീടുള്ള സത്യവാങ്മൂലങ്ങളില്‍ ഇതിനെക്കുറിച്ച് വിവരമില്ല. സ്വന്തം ഭൂമി ഭാര്യയുടെ പേരില്‍ കാണിച്ചുവെന്നും വിജയാനന്ദ് കുറ്റപ്പെടുത്തുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment