Flash News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനതലേന്ന് ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്കുനേരെ ഭീകരാക്രമണം

April 1, 2017

kashmir army vehicle attackശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്‍െറ തലേന്ന് ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്ക്. പരിംപോര- പന്തചൗക് ബൈപാസ് റോഡിലായിരുന്നു ആക്രമണം. സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവക്കുകയായിരുന്നു. സൈന്യം തിരിച്ചുവെടിവച്ചതിനെതുടര്‍ന്ന് ഒരു ഭീകരന്‍ മരിച്ചു. ഭീകരരെ കണ്ടത്തൊന്‍ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. സംഭവത്തിനുപിന്നാലെ ചില അക്രമികള്‍ സൈന്യത്തിനുനേരെ കല്ളെറിഞ്ഞു. പ്രധാന വ്യാപാരകേന്ദ്രമായി ലാല്‍ ചൗക്കില്‍ ബുദ്ധിഭ്രമം ബാധിച്ചയാള്‍ വെടിവച്ചത് ആശങ്ക പരത്തി. തുരുതുരെ ഇയാള്‍ ആകാശത്തേക്ക് വെടിവക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍െറ പാശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കേയാണ് ഭീകരാക്രമണമുണ്ടായത്. ജമ്മുവിലെ ഉദ്ദംപൂര്‍, രാംഭാന്‍ മേഖലകളെ ശ്രീനഗര്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തുരങ്കപ്പാത ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top