തൃശൂര്‍: പശുവിനെ വിശുദ്ധ മാതാവായി പ്രഖ്യാപിക്കുകയാണെങ്കില്‍ കഴുതയെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പ്രമുഖ എഴുത്തുകാരന് ലക്ഷ്മണ് ഗെയ്ക്വാദ്. ഒരു മൃഗവും മനുഷ്യനേക്കാള്‍ ഉയര്‍ന്നതല്ല. വിശപ്പുള്ളിടത്തോളം മനുഷ്യന് മൃഗങ്ങളെ കൊന്നുതിന്നും. പട്ടിണി ഇല്ലാതാക്കുന്നിടത്തോളം ഇത് തുടരും. പട്ടിണിയെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാറുകള്‍ തയാറാകുന്നില്ല. അതേസമയം, ജനം എന്തുകഴിക്കണമെന്ന് അവര്‍ നിശ്ചയിക്കുകയും ചെയ്യുന്നു.
എഴുത്തുകാര്‍ സത്യം പറയുന്നവരാകണം. എത്ര എഴുതിയിട്ടും ഇന്ത്യയിലെ ജാതി ജീര്‍ണതകളും അയിത്തവും നിലനില്‍ക്കുകയാണ്. ദലിത്, ആദിവാസി ഊരുകളിലും പട്ടിണി മരണം നടക്കുമ്പോള്‍ സന്യാസിമാര്‍ ശതകോടീശ്വരന്മാരാകുന്നു. മതവും രാഷ്ട്രീയവും അധികാരം പങ്കിട്ട് ഒന്നാകുന്നത് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് അധികാരവും ഒന്നിക്കുമ്പോഴാണ് തീവ്രവാദം വേരുപിടിക്കുന്നത്.