Flash News

കവിത കാല്പനിക സത്യങ്ങളിലേക്ക്

April 2, 2017

sargaസര്‍ഗ്ഗവേദിയില്‍ ഘനമുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു മുന്നേറുന്നതിനിടക്കാണ്, കാല്പനിക സ്വപ്നങ്ങളില്‍ മുഴുകുന്ന കവിതയിലേക്ക് തിരിച്ചു വരണം, സൃഷ്ടികള്‍ കാത്തിരിക്കുന്നു, എന്നൊരഭിപ്രായം ഉയര്‍ന്നു വന്നത്. സൃഷ്ടിയുടെ വിലയിരുത്തല്‍, എഴുത്തുകാരെ സ്വയം വിചിന്തനം ചെയ്യാന്‍ സഹായകമായിട്ടുണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ വേദി കാവ്യദേവതയെ സ്വികരിക്കാന്‍ കാതോര്‍ത്തുനിന്നു.

ആദ്യം അവതരിപ്പിച്ചത് രാജു തോമസിന്‍റെ “ജ്യാനവൃദ്ധന്‍” എന്ന കവിതയാണ്. ബാലന്‍റെ നിറുത്താതെയുള്ള കരച്ചിലില്‍ തുടങ്ങി ചിരിയിലവസാനിക്കുന്ന അര്‍ത്ഥഗര്‍ഭവും, ഐതിഹാസിക സത്യങ്ങളുടെ വ്യാപ്തിയില്‍ അലിഞ്ഞുറഞ്ഞ കവിത. നിറുത്താതെ കരഞ്ഞ അവനെ അവര്‍ പാഠങ്ങള്‍ എണ്ണിയെണ്ണി പഠിപ്പിച്ചു – ചരിത്രം, പുരാണം, വേദപ്രമാണങ്ങള്‍, കീര്‍ത്തനങ്ങള്‍ കുറെ പഠിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലുണര്‍ന്ന ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അവന്‍ യാത്രയായി. ആ യാത്രക്കിടയിലാണ് ഈ ഭൂമിയില്‍ ദുര്‍ജ്ഞേയമായതും അജ്ഞേയമായതും ഉണ്ടെന്ന തിരിച്ചറിവ് അവനുണ്ടാകുന്നത്. പിന്നെ യാത്ര വളരെ സുഖകരമായിരുന്നു. ഇവക്കു രണ്ടിനും ഇടയിലൂടെ നീളുന്ന നേര്‍ത്ത വരമ്പിലൂടെ അമോതാങ്കിതനായി നടക്കുക. എല്ലാം അവസാനിക്കുന്നത് ഒരു ചിരിയിലാണ് അര്‍ത്ഥഗര്‍ഭമായ ചിരി !

sarga1വേദിയില്‍ വളരെയേറെ കവിതകള്‍ അവതരിപ്പിച്ചിട്ടുള്ള ജോസ് ചെരിപുറം, ഇന്നത്തെ കുടിയേറ്റ മണ്ണിലെ ഈശ്വര, മത, വിശ്വാസ ചിന്തകളുടെ, പിന്നാമ്പുറങ്ങളില്‍ നിന്നും ഉയര്‍ത്തുന്ന കവിതയാണ് “ഗാഗുല്‍ത്തായിലെ ഗദ്ഗദങ്ങള്‍.” . കുരിശ്ശിലേറി മരിച്ച, ആ അനശ്വര നാടകത്തിലെ ദുരന്ത നായകന്‍റെ ചിന്താവിചികളിലൂടെ കവിത ഇരമ്പി കയറുന്നു.

മതം തൊഴിലായി സ്വികരിച്ചവരുടെ നിതാന്ത ഘോഷയാത്ര. മുമ്പൊക്കെ ഒരു പാതിരിയോ, തിരുമേനിയോ നടന്നു പോകുന്നത് കണ്ടാല്‍ ഈശ്വരന്‍റെ പ്രതിപുരുഷനെന്നു തോന്നുമായിരുന്നു. ഇന്ന് ഒരു വയറ്റിപ്പിഴപ്പ് നടന്നു പോകുന്നു എന്നുമാത്രം തോന്നുന്നു. ഞാനാണെന്ന് ശരിക്കും അറിയാതെയാണ്, നിങ്ങളെന്നെ പ്രചരിപ്പിക്കുന്നത് നിങ്ങള്‍ എന്നെ വിറ്റുകാശാക്കുന്നതു. ഇതിഹാസത്തിന്‍റെ പടവുകളില്‍ നിങ്ങളെന്നെ അഞ്ചു മുറിവുകള്‍ ഏല്പിച്ചാണ് വധിച്ചത്. ഇന്ന് എന്റെ അടങ്ങാത്ത നിലവിളികള്‍ കേള്‍ക്കാതെ, എന്റെ ആത്മ നൊമ്പരങ്ങള്‍ അറിയാതെ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്നു.

sarga2ഞാനാരോടും പറഞ്ഞില്ല എന്റെ പേരില്‍ ഒരു മതമോ ജാതിയോ ഉണ്ടാക്കാന്‍. എന്റെ വചനങ്ങള്‍ നിത്യവൃത്തിക്കായി, തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെയുള്ള ചെയ്തികളെല്ലാം ഉണ്ടായത്. നിങ്ങളുണ്ടാക്കിയ പാപബോധങ്ങളും, നിയമങ്ങളും ഞാന്‍ പറഞ്ഞതല്ല അത് ഇടയരെന്നു അവകാശപ്പെടുന്നവരുടെ നിലനില്‍പ്പിന്റെ മാത്രം സുക്തങ്ങളാണ്. “അവര്‍ തന്നെ പോകുമെന്ന് സംശയിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തേക്ക് നിങ്ങളെ അയക്കാം” എന്നവര്‍ ആവര്‍ത്തിക്കുമ്പോള്‍ ലോകനീതിക്കുവേണ്ടി ആത്മാഹുതി ചെയ്ത ഞാന്‍ വീണ്ടും ക്രൂശിക്കപ്പെടുകയാണ്.

തികച്ചും അവിചാരിതമായാണ് അജിത് എന്‍ നായര്‍, ക്രിസ്തുവിന്റെ മനസ്സില്‍ ഉണരുന്ന ചിന്തകളുടെ പശ്ചാത്തലത്തില്‍ മറ്റൊരു കവിത “കാല്‍വരിക്കുന്നിലെ വിലാപത്തിന്‍ പ്രതിധ്വനി ” അന്ന് തന്നെ അവതരിപ്പിക്കാന്‍ ഇടയായത്. കവിയുടെ ചിന്തകള്‍ ഒരേസമയം ദൈവത്തോടും, മനുഷ്യരോടും സംവേദനം ചെയ്ത് മുന്നേറുന്നു.

sarga3ലോകത്തിന്റെയും, മനുഷ്യന്റെയും നന്മയെ മുന്‍നിര്‍ത്തി ആത്മാഹുതി ചെയ്ത് രക്ത സാക്ഷിത്തം വരിച്ച എന്നെ, എന്റെ പിന്തലമുറ അറിയാതെപോകുന്നു. ആയിരം യൂദാസുകളെ ജനിപ്പിക്കുന്ന ഇന്നത്തെ സമൂഹം എനിക്ക് നേരുന്നത് ഒരു നിതാന്തമായ കുരുതിക്കളമാണ്. പക്ഷെ ഒരു കാര്യം ഓര്‍മ്മപ്പെടുത്താതെ ഇരിക്കാന്‍ കഴിയുന്നില്ല. എന്റെ അന്തരാളത്തില്‍ രോഷത്തിന്‍റെ അഗ്‌നി പടര്‍ന്നാല്‍, വെണ്ണീറ് പോലും നിന്ന് കത്തും.

നാഥാ ! നീയെന്നെ പലവട്ടം കൈ വെടിഞ്ഞിട്ടുണ്ട്. മുള്‍ക്കിരീടം ചൂടി, കുരിശേന്തി, ചാട്ടവാറടികളുടെയും, തെറിവിളികളുടെയും ആരവത്തോടെ കാല്‍വരി കയറുമ്പോള്‍, നീ സൃഷ്ട്ടിച്ച മക്കള്‍ എന്നെ തള്ളി പറയുമ്പോള്‍. ഇപ്പോളാണ് എനിക്കതിന്‍റെ പൊരുള്‍തെളിയുന്നത്. മാപ്പ് !!

പണ്ടൊരു പ്രളയത്തിലൂടെ ഈ ധരിത്രിയെ ശുദ്ധികരിച്ച അങ്ങ് ഇനിയുമൊരു പ്രളയത്തിലൂടെ അന്ത്യഹാരം അര്‍പ്പിക്കുമോ ?

സി.എം.സി., രാജു തോമസ്, ജോണ്‍ വേറ്റം, അജിത് നായര്‍, ഡോ. തെരേസ ആന്റണി, തമ്പി തലപ്പിള്ളില്‍, ആലിസ് തലപ്പിള്ളില്‍, പ്രൊ. ജോണ്‍ മുള്ളിന്‍, പി.ടി. പൗലോസ്, ഇ.എം. സ്റ്റീഫന്‍, മോന്‍സി കൊടുമണ്‍, ജേക്കബ്, പ്രീത ജേക്കബ്, മറിയാമ്മ ചാക്കോ, ബാബു പാറക്കല്‍ ജോണ്‍ പുളിനാട്ട്, ജോസ് ചെരിപുരം, എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

sarga4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top