Flash News

പൾസർ സുനിയുമായി വന്ന പൊലീസ്​ ജീപ്പ്​ അപകടത്തിൽപെട്ടു

April 3, 2017

pulsar-suniകുന്നംകുളം: ബൈക്ക് കവർന്ന കേസിൽ പൾസർ സുനിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപെട്ടു. കുന്നംകുളം-തൃശൂർ റോഡിൽ തലക്കോട്ടുകര ക്ഷേത്രത്തിന് സമീപം ജീപ്പ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. എതിർദിശയിൽനിന്ന് വന്ന ഓട്ടോയില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ച ജീപ്പ് വീട്ടുമതിലിൽ ഇടിക്കുകയായിരുന്നു. ഡോ. ശോഭനയുടെ വീട്ടുമതിലും ജീപ്പിന്റെ മുൻഭാഗവും പൂർണമായി തകർന്നു. സുനിക്ക് പുറമെ തൃശൂർ എ.ആർ ക്യാമ്പിലെ എസ്.ഐ. ഗിരീഷ് കുമാറും മറ്റ് മൂന്ന് പൊലീസുകാരുമാണ് ജീപ്പിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. അപകട ശേഷം ഒാട്ടോറിക്ഷറിക്ഷയിലാണ് സുനിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കിയത്.

പ്രതിയെ പിന്നീട് കുന്നംകുളം പൊലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ചൊവ്വന്നൂർ ശങ്കരൻ തടത്തിൽ എബിയുടെ പരാതിയിൽ കുന്നംകുളം പൊലീസ് രജിസ്റ്റർ കേസിലാണ് നടപടി. 2014ലാണ് കേസിനാസ്പദ സംഭവം. ചൂണ്ടൽ മേഖലയിൽ കളിമണ്ണ് എടുക്കുന്ന ലോറിയിലെ തൊഴിലാളിയായിരുന്നു പൾസർ സുനി. ആ സമയത്ത് സഹോദരിയുടെ വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എബിയുടെ പൾസർ ബൈക്ക് വാങ്ങി തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസ് പുറത്തുവന്നതോടെയാണ് എബി പരാതി നൽകിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top