മുംബൈ: എസ്.ബി.ഐ.യില്‍ ലയിച്ച ബാങ്കുകളിൽനിന്ന് സ്വയം വിരമിക്കലിന് അപേക്ഷിച്ചവർ 2800 പേർ. 12,000 പേര്‍ക്ക് വിരമിക്കാൻ അവസരം നൽകിയിരുന്നുവെന്ന് എസ്.ബി.ഐ. ചെയർമാൻ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ബുധനാഴ്ച വരെ അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ബികാനീർ- ജെയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവ ഏപ്രിൽ ഒന്നിനാണ് എസ്.ബി.ഐ.യില്‍ ലയിച്ചത്. 20 വർഷത്തിലേറെ സർവിസും 55 വയസ്സും എന്ന നിബന്ധനവെച്ചാണ് വി.ആർ.എസിന് അവസരം നൽകിയത്. ലയനത്തിനുശേഷം എസ്.ബിഐയിൽ ജീവനക്കാരുടെ എണ്ണം 2,70,011 ആയി ഉയർന്നു. ഇതിൽ 69,191 പേര് ലയനത്തോടെ എസ്.ബി.ഐ ജീവനക്കാരായതാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news