കൈക്കൂലി: ആദായ നികുതി ഇന്‍സ്പെക്ടര്‍ സി.ബി.ഐ കസ്​റ്റഡിയില്‍

cbi_logoകൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ ആദായ നികുതി വകുപ്പ് ഇന്‍സ്പെക്ടറെ ഒരു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴയില്‍നിന്ന് അറസ്റ്റ് ചെയ്ത എറണാകുളം ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇന്‍സ്പെക്ടര്‍ പാമ്പാക്കുട സ്വദേശി കെ.കെ. ദിനേശിനെയാണ് (42) സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ വാദം കേള്‍ക്കാനായി ബുധനാഴ്ചത്തേക്കും മാറ്റിയിട്ടുണ്ട്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. എസ്. സബൈനില്‍ നിന്നാണ് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ തുക അഞ്ചുലക്ഷമാക്കിയ ഇയാള്‍ ഇത് മാര്‍ച്ച് 31നകം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഡോ. സബൈന്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment