ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സിസി വാഷിംഗ്ടണില്‍; ട്രം‌പുമായി കൂടിക്കാഴ്ചയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് വൈറ്റ് ഹൗസ്

egyptവാഷിംഗ്ടണ്‍: പ്രതിഷേധങ്ങള്‍ക്കിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസി യുഎസിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഇരു നേതാക്കളും പറഞ്ഞു.

അല്‍സിസിയുടെ സന്ദര്‍ശനം സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യങ്ങളുടെ പുരോഗതിക്കുതകുന്ന വിവിധ കരാറുകളില്‍ തങ്ങള്‍ ഒപ്പു വച്ചെന്നും ട്രംപ് അറിയിച്ചു. ഈജിപ്തിന്റെ സുഹൃത്തായി എന്നും യുഎസ് ഉണ്ടാകുമെന്ന ഉറപ്പും ട്രംപ് അല്‍ സിസിക്ക് നല്‍കി. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.

അല്‍സിസിയുടെ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് യുഎസിലെങ്ങും നടന്നത്. മുസ്ലീം ബ്രദര്‍ ഹുഡിനെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിച്ച അല്‍സിസിയുമായി ട്രംപ് സഹകരണത്തിന് മുതിരരുതെന്നും അല്‍സിസി മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധം.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് യുഎസ് സന്ദര്‍ശിക്കുന്നത്.

Print Friendly, PDF & Email

Leave a Comment