സിറിയയിൽ സർക്കാർ സേന നടത്തിയ രാസായുധ പ്രയോഗത്തിൽ 58 പേർ കൊല്ലപ്പെട്ടു; മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത; പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റി

syഡമാസ്കസ്: സിറിയയിൽ സർക്കാർ സേന നടത്തിയ രാസായുധ പ്രയോഗത്തിൽ 58 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിരവധിപ്പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്കു മാറ്റി. വിമതരുടെ കൈവശമുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഖാൻ ഷെയ്ഖൗൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്.

സിറിയൻ സർക്കാരോ റഷ്യൻ ജെറ്റുകളോ ആണു രാസായുധ ആക്രമണം നടത്തിയതെന്നാണു സിറിയയിലെ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റവരെ ചികിൽസിച്ച പ്രാദേശിക ക്ലിനിക്കുകൾക്കുനേരെയും യുദ്ധവിമാനങ്ങൾ റോക്കറ്റുകൾ അയച്ചെന്നും സംഘടന അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ 6.45നായിരുന്നു (ഇന്ത്യൻ സമയം പകൽ 9.15) വ്യോമാക്രമണമെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ തെരുവുകളിൽ ആളുകൾ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. കുട്ടികളെയാണു രാസായുധപ്രയോഗം ഏറെയും ബാധിച്ചത്. അതേസമയം, നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണു വിമതരെ അനുകൂലിക്കുന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യോമാക്രമണം വഴി പ്രയോഗിച്ച രാസായുധം എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു മനുഷ്യാവകാശ സംഘടന അറിയിച്ചു. സരിൻ എന്ന രാസായുധമാണെന്നും റിപ്പോർട്ടുണ്ട്. രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നാണു കാലങ്ങളായി സിറിയയുടെ നിലപാട്. രാസായുധ പ്രയോഗം സ്ഥിരീകരിച്ചാൽ ആറു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നാശകരമായ ആക്രമണമായിരിക്കും ഇത്.

sy1 sy2 sy3 sy4 sy5

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment