Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്‌കൂള്‍ രജത ജൂബിലിയുടെ തിളക്കത്തില്‍

April 5, 2017

Malayaalam school 2ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്‌കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു.

അനുഷ മാത്യു, ജെന്നിഫര്‍ ജോണ്‍സണ്‍, സോഫിയ സാകിര്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് തോമസ് വര്‍കില്‍പ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷ പ്രസംഗത്തില്‍ നമ്മുടെ കുട്ടികളെ മലയാളം അഭ്യസിപ്പിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ നമ്മളും ഭാഗഭാക്കുകളാകുകയാണെന്നു അഭിമാനിക്കാമെന്നും സ്‌കൂളിലെ പഠനത്തിന് പുറമെ വീടുകളിലും മലയാളം സംസാരിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ഈ ഭാഷ കുട്ടികള്‍ക്ക് കൈമുതലാക്കുവാന്‍ സാധിക്കൂ എന്നും പറഞ്ഞു.

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉത്ഘാടന പ്രസംഗത്തില്‍ മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്നും ഈ അമ്മഭാഷയിലൂടെയേ നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരികയുള്ളുവെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അതിനുശേഷം മാര്‍ ജോയ് ആലപ്പാട്ട് പിതാവ് ആശംസയര്‍പ്പിക്കുകയും മലയാളം സ്‌കൂള്‍ രജതജൂബിലി സ്മരണികയുടെ ആദ്യത്തെ കോപ്പി കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലിന് നല്‍കിക്കൊണ്ട് സ്മരണിക പ്രകാശനം ചെയ്തു. 12 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മുന്‍ പ്രിന്‍സിപ്പല്‍ ജോണ്‍ മാത്യു തെങ്ങുംമൂട്ടിലിനെ യോഗത്തില്‍ പ്രത്യേകമായി അനുമോദിച്ചു.

Malayaalam school 3തുടര്‍ന്ന് അതിമനോഹരമായി ആവിഷ്ക്കരിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ലാലു പാലമറ്റത്തിന്റെ ഓപ്പണിംഗ് ഡാന്‍സിനെത്തുടര്‍ന്ന് മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച ഓട്ടം‌തുള്ളല്‍, നാടകം, ഡാന്‍സ്, പാട്ട് എന്നിവയ്ക്കുപുറമെ വിജയന്‍ കടമപ്പുഴ അവതരിപ്പിച്ച എഴുത്തച്ഛന്‍ ടാബ്ലോ കാണികളില്‍ ഏറെ കൗതുകമുണര്‍ത്തി. സിസ്റ്റര്‍ ഷീനസി എം.സി., മുന്‍ അധ്യാപകനായിരുന്ന ആന്റണി ആലും‌പറമ്പില്‍, ട്രസ്റ്റി ജോര്‍ജ് അമ്പലത്തുങ്കല്‍, സീനിയര്‍ വിദ്യാര്‍ത്ഥികളായ അലീന ലൂക്കോസ്, കെവിന്‍ പോള്‍, ആല്‍‌വിന്‍ പുതുക്കുളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ബീന രാമശര്‍മ്മ, മലയാളം സ്കൂള്‍ രജിസ്‌ട്രാര്‍ ജോജോ വെങ്ങാന്തറ എന്നിവര്‍ പൊതുസമ്മേളനത്തിന്റേയും, സിമി ജെസ്റ്റോ, ജൂബി വള്ളിക്കളം എന്നിവര്‍ കലാപരിപാടികളുടേയും എം.സി.മാരായിരുന്നു.

അസി. പ്രിന്‍സിപ്പല്‍ റോസമ്മ തേനിയപ്ലാക്കല്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കത്തീഡ്രല്‍ അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, കൈക്കാരന്മാരായ ലൂക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, ജോര്‍ജ് അമ്പലത്തുങ്കല്‍, ജോ കണിക്കുന്നേല്‍ എന്നിവരും മലയാളം സ്‌കൂള്‍ റജിസ്ട്രാര്‍ ജാക്വലിന്‍ വര്‍ഗീസും മറ്റ് അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ ശുഭപര്യവസാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top