Flash News

ജെയിംസ് മാറ്റിസും അജിത് ഡോവലും പെന്റഗണില്‍ കൂടിക്കാഴ്ച നടത്തി; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും ചര്‍ച്ചയില്‍ വിഷയമായി

April 5, 2017

ajith-dovalവാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പെന്റഗണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും വിഷയമായതായി യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍, ചൈനയുടെ ആക്രമണോത്സുക നിലപാട്, അഫ്ഗാനിസ്ഥാന്റെ ഇപ്പോഴെത്ത അവസ്ഥ എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

മാറ്റിസ് ഡിഫന്‍സ് സെക്രട്ടറിയായശേഷം ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനുമായി നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഉത്തര കൊറിയയുമായി അടുപ്പം പുലര്‍ത്തുന്നതിനാല്‍ ചൈന അമേരിക്കയ്ക്ക് പ്രധാന വിഷയമാണെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യു.എസ് വക്താവ് പറഞ്ഞു. ദോവലാണ് മാറ്റിസിനേക്കാള്‍ കൂടുതല്‍ സംസാരിച്ചത്.

അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അമേരിക്കന്‍ ഭരണകൂടം തുടര്‍ച്ചയായി അഭിനന്ദിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാട്, ആണവായുധ കൈകാര്യം എന്നിവയില്‍ അമേരിക്ക ആശങ്കാകുലരാണ്. ഇന്ത്യയോട് വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പ്രതിരോധ സെക്രട്ടറിക്കുള്ളതെന്നും യു.എസ് വക്താവ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top