നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികളുടെ നേരേയുണ്ടായത് വംശീയ ആക്രമണമല്ലെന്ന്​ സുഷമാ സ്വരാജ്

sushma-swarajന്യൂഡൽഹി: നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികളുടെ നേരേയുണ്ടായത് വംശീയ ആക്രമണമാണെന്ന ആഫ്രിക്കൻ സംഘടനകളുടെയും അധികൃതരുടെയും ആരോപണം വേദനാജനകവും നിർഭാഗ്യകരവുമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോക്സഭയിൽ പറഞ്ഞു. മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് വംശീയ ആക്രമണങ്ങൾ നടക്കാറുള്ളത്. എന്നാൽ നോയിഡയിൽ നടന്നത് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ രോഷാകുലരായ ജനക്കൂട്ടം മുന്നൽക്കണ്ട നൈജീരിയൻ വിദ്യാർഥികൾക്ക് നേരെ നടത്തിയ അക്രമമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലും മൊസാംബികിലും ഇന്ത്യക്കാർ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യ അതിനെ വംശീയ ആക്രമണമായി കണ്ടിട്ടില്ലെന്ന് ഒാർക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവം മനുഷ്യാവകാശ കൗൺസിൽ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment