പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന്​ ചെന്നിത്തല

chennithalaമലപ്പുറം: ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബത്തിനും നേരെ അതിക്രമങ്ങള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ബന്ധുക്കളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണം. രാഷ്ട്രപതി ഭവന് മുന്നില്‍പോലും സമരങ്ങള്‍ നടന്നിട്ടുണ്ടെന്നിരിക്കെ ഡി.ജി.പിയുടെ ഒാഫിസിന് മുന്നില്‍ നിന്നവരോട് ക്രൂരത കാട്ടിയത് മനുഷ്യത്വ രഹിതമാണ്.

ജിഷ്ണുവിന്റെ മരണം നടന്നിട്ട് 90 ദിവസം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ മനോവിഷമമുള്ള മാതാവിന് നേരെ ആക്രമണം അഴിച്ചുവിട്ട പൊലീസുകാരെ ന്യായീകരിക്കുന്ന പിണറായിയുടെ ശൈലി മുഖ്യമന്ത്രി പദത്തിന് ചേര്‍ന്നതല്ല. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് തീരുമാനമെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നിയോജക മണ്ഡലങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.

മഹിജയെ നേരിട്ട രീതി ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് കെ.ജി. ശങ്കരപിള്ള

dgpതിരുവനന്തപുരം: നീതിക്കെതിരെ നിയമത്തിന്റെ അന്ധ ധാര്‍ഷ്ട്യവുമായി അധികാരം മഹിജയെയും കൂട്ടരെയും നേരിട്ട രീതി അത്യന്തം നിന്ദ്യവും ക്രൂരവുമെന്ന് കവി കെ.ജി. ശങ്കരപിള്ള. സഹനത്തിനൊരു ന്യായം വേണം. ആ ന്യായം കെട്ടാല്‍ മനുഷ്യര്‍ കലാപത്തിനിറങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജിഷ്ണുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ മാതാവ് മഹിജയും കൂട്ടരും ഏറെ സഹിച്ചു. നീതിക്കുവേണ്ടിയാണ്, രാഷ്ട്രീയ ഷോക്കിനു വേണ്ടിയല്ല അവര്‍ തെരുവിലിറങ്ങിയത്. തെരുവില്‍ അവര്‍ ഏതാനും പേര്‍. അവരെ തുണക്കുന്നവര്‍ നാട്ടില്‍ വളരെ ഏറെപ്പേര്‍. മനുഷ്യാവകാശ വിരുദ്ധവും സംസ്കാരശൂന്യവുമായ പൊലീസ് പെരുമാറ്റം ഇതാദ്യത്തെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.ജി.പിക്ക് അവധികൊടുത്ത് കൗണ്‍സലിംഗിന് വിധേയമാക്കണമെന്ന് എന്‍.എസ്. മാധവന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബത്തിനും നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ‘ഇത് നജീബിന്റെ അമ്മയല്ല. നടന്നത് രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം’ എന്ന് മാധവന്‍ കുറിച്ചു. ‘ആറു പേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡി.ജി.പിക്ക് അവധികൊടുത്ത് കൗണ്‍സലിംഗിന് വിധേയമാക്കണ’ മെന്നും അദ്ദേഹം പറയുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment