നായര്‍ ബനവലന്റ് അസോസിയേഷന്‍ വിഷു ആഘോഷിക്കുന്നു

NBA Vishuന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍, ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഗ്ലെന്‍ ഓക്സിലുള്ള ക്വീന്‍സ് സ്‌കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ ചടങ്ങുകളോടുകൂടി വിഷു ആഘോഷിക്കുന്നതാണെന്ന് പ്രസിഡന്റ് ശോഭ കറുവക്കാട്ട് അറിയിച്ചു.

വിഷുക്കണി, വിഷുസദ്യ, വിഷുക്കൈനീട്ടം, വിവിധ കലാപരിപാടികള്‍ വിഷു ആഘോഷങ്ങള്‍ക്ക് മിഴിവേകും. പ്രശസ്ത സംസ്കൃത പണ്ഡിതനും വാഗ്മിയുമായ ഡോ. കെ. എന്‍. പത്മകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ വിഷു സന്ദേശം നല്‍കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് മേനോന്‍ പറഞ്ഞു.

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എൻ.സി. നായര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നുവെന്ന് ട്രഷറര്‍ രഘുവരന്‍ നായര്‍ പറഞ്ഞു.

എന്‍.ബി.എയുടെ വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ളയര്‍ കാണുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News