കൊച്ചി ജിദ്ദ എയര്‍ ഇന്ത്യ വിമാനം തകരാറിലായി; യാത്രക്കാര്‍ വിമാനത്തില്‍​ കുത്തിയിരുന്നു

air indiaകൊച്ചി: കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകരാറിലായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. എയര്‍ ഇന്ത്യ പകരം സംവിധാനം ഏര്‍പ്പെടുത്താഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ കുത്തിയിരിപ്പ് നടത്തി. പോലീസെത്തി അനുനയിപ്പിച്ച് യാത്രക്കാരെ ഇറക്കി. രാത്രി വൈകി മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ പൂര്‍ണമായി ജിദ്ദയിലെത്തിക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പൊലീസ് സാന്നിധ്യത്തില്‍ ഉറപ്പു നല്‍കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം 5.50ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് തകരാറിലായത്. 296 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം കയറ്റി പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തില്‍ ഇരുത്തി നാലുമണിക്കൂറോളം ശ്രമിച്ചെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. രാത്രി പത്തോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ ഇവരെ വീണ്ടും വിമാനത്തില്‍ കയറ്റി. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണവും നല്‍കിയില്ല. കുട്ടികളും സ്ത്രീകളും വിശപ്പുകൊണ്ട് തളര്‍ന്നതോടെയാണ് യാത്രക്കാര്‍ വിമാനത്തിനകത്ത് കുത്തിയിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment