Flash News

മഹിജയേയും ബന്ധുക്കളെയും പൊലീസ്​ മര്‍ദ്ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിലും പുറത്തും യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

April 6, 2017

New-Delhi-Congress-MP-K-C-Venugopal-speaks-in-the-Lok-Sabha-in-...ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയേയും ബന്ധുക്കളെയും പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിലും പുറത്തും യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പ്രതിഷേധം അല്‍പസമയം സഭാനടപടി തടസപ്പെടുത്തി.

രാവിലെ പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പ് ഗാന്ധി പ്രതിമയ്ക്ക് സമീപം യു.ഡി.എഫ് എം.പിമാര്‍ ധര്‍ണ്ണ നടത്തി. ജിഷ്ണുവിന്റെ അമ്മക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.രാഘവന്‍, എം.ഐ.ഷാനവാസ്, ആന്റോ ആൻറണി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്‌സഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അതനുവദിച്ചില്ല. പകരം, ശൂന്യവേളയില്‍ സംസാരിക്കാന്‍ വേണുഗോപാലിന് അവസരം നല്‍കി. പോലീസ് നടപടി മനുഷ്യത്വരഹിതമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

എല്‍.ഡി.എഫ് എം.പിമാര്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. കെ.സി.വേണുഗോപാല്‍ എം.പി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഇത് വാക്കേറ്റമായി. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top