മൂത്രസഞ്ചിയില്‍ 1.4 കിലോ തൂക്കമുള്ള കല്ല്​

dc-Cover-ntiqgadh55e3ljjcsqefgnrpv0-20170408200731.Mediഗുജ്റാത്ത്: ഗ്രാമീണന്റെ മൂത്രസഞ്ചിയിൽ കണ്ടെത്തിയ 1.4 കിലോ തൂക്കമുള്ള കല്ല് അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജ്റാത്തിലെ തെക്കൻ ജില്ലയായ വാൽസദിലെ ധരംപൂർ ഗ്രാമത്തിലെ 45 കാരനായ മഹേഷ് പട്ടേലിന്റെ മൂത്രസഞ്ചിയിൽ നിന്നാണ് കല്ല് പുറത്തെടുത്തത്. ലോകത്തെ രണ്ടാമത്തെ തൂക്കം കൂടിയ കല്ലാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. ബ്രസീലിലെ ഒരു രോഗിയിൽ നിന്ന് പുറത്തെടുത്ത 1.9 കിലോ തൂക്കമുള്ള കല്ലാണ് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

ധരംപൂരിലെ സ്വാകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ധീരുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള സംഘമാണ് കല്ല് പുറത്തെടുത്തത്. വാൽസദിൽനിന്നുള ലോക്സഭാംഗം കെ.സി. പട്ടേലിന്റെ സഹോദരനാണ് ഡോ. ധീരുഭായ് പട്ടേല്‍. മൂത്രതടസ്സവും വേദനയുമായി എത്തിയ രോഗിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാളികേരത്തിന്റെ ആകൃതിയുള്ള വലിയ കല്ല് കണ്ടെത്തിയത്.

ആശുപത്രി അധികൃതർ ലിംക ബുക്സിൽ സ്ഥാനം പിടിക്കുന്നതിനായി അപേക്ഷ നൽകിയതായി ഡോക്ടർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment