Flash News

കുമ്പസാരത്തിനുപകരം പഴയ ‘പിഴമൂളല്‍’ തിരിച്ചുകൊണ്ടുവരണമെന്ന്​ ജോയിന്റ്​ ക്രിസ്​ത്യന്‍ കൗണ്‍സില്‍

April 8, 2017

confessional1കൊച്ചി: ക്രിസ്ത്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ‘പിഴമൂളല്‍’ സമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിൽ. ഭാരത പൗരാണിക ക്രൈസ്തവ സഭയിൽ ഇന്ന് കാണുന്ന പുരോഹിതനോടുള്ള കുമ്പസാരം ഉണ്ടായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിലെ ഉദയംപേരൂർ സൂനഹദോസിലൂടെയാണ് ഇൗ ആചാരം നിലവിൽ വന്നത്.

1964ൽ നടന്ന വത്തിക്കാൻ കൗൺസിലിന്റെ പ്രബോധന രേഖയനുസരിച്ച് ഇന്ത്യൻ സഭകൾക്ക് അവരുടെ പുരാതന പാരമ്പര്യ ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോൾ കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ ‘പിഴമൂളൽ’ എന്ന ആചാരത്തിലേക്ക് കുമ്പസാരത്തെ തിരിച്ച് കൊണ്ടുപോകണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top